x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ഴ തു​ച്ഛം; ടി​പ്പ​റു​ക​ള്‍ ചീ​റി​പ്പാ​യു​ന്നു

സന്ദീപ് സലിം
Published: July 3, 2026 06:26 AM IST | Updated: July 3, 2026 06:26 AM IST

കൊല്ലം: കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​ര​ത്ത് ടി​പ്പ​ര്‍ അ​പ​ക​ട​ത്തി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ച​തി​നു ശേ​ഷം ടി​പ്പ​റു​ക​ളു​ടെ നി​യ​മ​ലം​ഘ​നം ത​ട​യു​മെ​ന്ന് പോ​ലീ​സും മ​ന്ത്രി​മാ​രും പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ, ഒ​രാ​ഴ്ച​യ്ക്ക​കം​ ത​ന്നെ കാ​ര്യ​ങ്ങ​ള്‍ പ​ഴ​യ​പ​ടി​യാ​യി.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും ക​ള​ക്‌ടറു​ടെ​യും പ്ര​ത്യേ​ക നി​ര്‍​ദേ​ശ​പ്ര​കാ​രം എ​ല്ലാ റോ​ഡു​ക​ളി​ലും രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി​യ​താ​യും അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​ത്ത ജെ​സി​ബി​ക​ളും ടി​പ്പ​റു​ക​ളും പി​ടി​ച്ചെ​ടു​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ പി​ഴ​യീ​ടാ​ക്കി​യ​താ​യും പോ​ലീ​സും മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പും അ​വ​കാ​ശ​പ്പെ​ട്ടു.

വി​ജി​ല​ന്‍​സ് വി​ഭാ​ഗം ന​ട​ത്തു​ന്ന പ്ര​ത്യേ​ക സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ളും മാ​ഫി​യ​ക്കെ​തി​രെ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. ജി​ല്ല​യി​ലെ സ​ത്യ​സ​ന്ധ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ഫി​യ​ക്കെ​തി​രെ ക​ര്‍​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കാ​റു​ണ്ടെ​ങ്കി​ലും താ​ഴേ​ത്ത​ട്ടി​ലു​ള്ള ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യും രാ​ഷ്്‌ട്രീയ സ്വാ​ധീ​ന​വും കാ​ര​ണം മ​ണ്ണു​മാ​ഫി​യ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം.

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ മ​ണ്ണു​മാ​ഫി​യ​ക്കും ടി​പ്പ​റു​ക​ള്‍​ക്കും വ​ളം​വ​ച്ചു കൊ​ടു​ക്കു​ന്ന​ത് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യാ​ലും ശി​ക്ഷ വ​ള​രെ ചെ​റു​താ​ണ് എ​ന്ന​താ​ണ്. പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ കേ​ര​ള സ്റ്റേ​റ്റ് ഐ​ടി മി​ഷ​ന്‍റെയോ ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ​യോ ക​ര്‍​ശ​ന​മാ​യ നി​യ​മ​ങ്ങ​ള്‍ (കേ​ര​ള മൈ​ന​ര്‍ മി​ന​റ​ല്‍ ക​ണ്‍​സെ​ഷ​ന്‍ ച​ട്ട​ങ്ങ​ള്‍) ചു​മ​ത്തു​ന്ന​തി​ന് പ​ക​രം, സാ​ധാ​ര​ണ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള ചെ​റി​യ പെ​റ്റി കേ​സു​ക​ള്‍ മാ​ത്രം ചാ​ര്‍​ജ് ചെ​യ്ത് വാ​ഹ​ന​ങ്ങ​ള്‍ വി​ട്ട​യ​ക്കു​ന്ന​താ​ണ് പ​തി​വ്.

50000 മു​ത​ല്‍ 75000 രൂ​പ​വ​രെ പി​ഴ​യി​ടാ​ന്‍ മോ​ട്ട​ര്‍​വാ​ഹ​ന​വ​കു​പ്പി​നു ക​ഴി​യു​മെ​ന്നി​രി​ക്കെ​യാ​ണ് 250 പി​ഴ​യി​ട്ട് വാ​ഹ​നം പോ​കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത്. പി​ഴ​യീ​ടാ​ക്കി​യ കാ​ര​ണ​മാ​ണ് അ​തി​ലും ര​സം, ഡ്രൈ​വ​ര്‍ യൂ​ണി​ഫോ​മി​ട്ടി​ല്ല, ഇ​ട​ത്തേ ഇ​ന്‍​ഡി​ക്കേ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​ല്ല തു​ട​ങ്ങി ഏ​തു​മാ​വാം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ ത​ന്നെ​യാ​ണ് ഇ​തി​നു കൂ​ട്ട്. കൂ​ടെ രാ​ഷ്‌ട്രീയ​ക്കാ​രും.

പി​ന്നി​ല്‍ രാ​ഷ്്‌ട്രീയ​ക്കാ​രും

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ഒ​രു ടി​പ്പ​ര്‍ പി​ടി​ച്ചാ​ല്‍ ഉ​ട​ന്‍ വി​ട്ട​യ​ച്ചേ​ക്കാ​ന്‍ പ​റ​യു​ന്ന രാ​ഷ്്‌ട്രീയ​ക്കാ​രു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഓ​ഫീ​സി​ല്‍​നി​ന്നു​ള്ള വി​ളി​യാ​ണ് അ​ധി​ക​വും. അ​തി​നു​മാ​ത്രം സ്വാ​ധീ​നം മ​ണ്ണു​മാ​ഫി​യ​ക്കു​ണ്ട്. ഇ​ക്കാ​ര്യം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പി​ന്നെ കു​ന്നു​ക​ള്‍ സ​മ​ത​ല​ങ്ങ​ളാ​യി മാ​റു​ന്ന​തിന്‍റെ കാ​ര​ണം തേ​ടി വേ​റെ​ങ്ങും പോ​വേ​ണ്ട കാ​ര്യ​മി​ല്ല​ല്ലോ.

ടി​പ്പ​ര്‍ ലോ​റി​ക​ളു​ടെ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ന്‍ ജി​ല്ല​യി​ല്‍ ആ​റോ​ളം സ്‌ക്വാ​ഡു​ക​ളാ​ണ് മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​നു​ള്ള​തെ​ന്നാ​ണ് വി​വ​രം. എ​ന്നി​ട്ടും നി​യ​മ​ലം​ഘ​ന​ത്തി​ന് യാ​തൊ​രു കു​റ​വു​മി​ല്ല. അ​തി​ന​ര്‍​ഥം ഇ​വ​രാ​രും റോ​ഡി​ലി​റ​ങ്ങി പ​ണി​ചെ​യ്യു​ന്നി​ല്ല എ​ന്നു​ത​ന്നെ​യ​ല്ലേ. നാ​ട്ടു​കാ​ര്‍ പ​രാ​തി പ​റ​ഞ്ഞു മ​ടു​ത്തു.

ഇ​ന്‍​ഫോ​ര്‍​മ​ര്‍​മാ​രാ​യി പോ​ലീ​സും

പോ​ലീ​സ് പൂ​ര്‍​ണ​മാ​യി ന​ട​പ​ടി​യെ​ടു​ക്കു​ന്നു എ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ല. ചി​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രും മ​ണ്ണു​മാ​ഫി​യ​യി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യി വി​ജി​ല​ന്‍​സ് പ​ല​വ​ട്ടം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

റെ​യ്ഡ് വ​രു​ന്ന വി​വ​രം മാ​ഫി​യ സം​ഘ​ങ്ങ​ള്‍​ക്ക് മു​ന്‍​കൂ​ട്ടി ചോ​ര്‍​ത്തി ന​ല്‍​കു​ന്ന ‘ഇ​ന്‍​ഫോ​ര്‍​മ​ര്‍​മാ​രാ​യി' ചി​ല പോ​ലീ​സു​കാ​ര്‍ ത​ന്നെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. രാ​ഷ്്‌ട്രീയ​ക്കാ​ര്‍​ക്കും ഉ​യ​ര്‍​ന്ന പോ​ലീ​സുകാർ‍​ക്കും വേ​ണ്ട​പ്പെ​ട്ട ടി​പ്പ​റി​ന് പി​ഴ​യി​ട്ടാ​ല്‍, പി​ഴ​യി​ട്ട​വ​നു പി​ന്നെ ഭീ​ഷ​ണി​യാ​യി സ്ഥ​ലം​മാ​റ്റ​മാ​യി.

ഇ​തോ​ടെ പു​ലി​വാ​ലു​പി​ടി​ക്കു​ന്ന കേ​സു​ക​ളി​ല്‍​ നി​ന്ന് സ​ ത്യ​സ​ന്ധ​രാ​യ പോ​ലീ​സു​കാ​രും പി​ന്‍​വാ​ങ്ങും. ഇ​നി ധൈ​ര്യ​പൂ​ര്‍​വം കേ​സു​മാ​യി കോ​ട​തി​യി​ലെ​ത്തി​യാ​ലും പ​ല ടി​പ്പ​ര്‍ ഉ​ട​മ​ക​ളും പ​ണ​മ​ട​യ്ക്കാ​തെ പോ​രും. നി​യ​മ​ലം​ഘ​നം പി​ടി​ച്ച പോ​ലീ​സു​കാ​ര​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി ലെ ചി​ല പോ​ലീ​സു​കാ​ര്‍​ക്കും ടി​പ്പ​ര്‍ ഉ​ട​മ​യ്ക്കും ശ​ത്രുവാ​കു​ന്ന​ത് മി​ച്ചം.

മ​ണ്ണു​ക​ട​ത്ത് താ​ത്കാ​ലി​ക പെ​ര്‍​മി​റ്റു​ക​ളു​ടെ മ​റ​വി​ല്‍

കു​ന്നി​ടി​ക്ക​ലും മ​ണ്ണു​ക​ട​ത്തും മി​ക്ക​പ്പോ​ഴും ന​ട​ത്തു​ന്ന​ത് താ​ത്കാ​ലി​ക പെ​ര്‍​മി​റ്റു​ക​ളു​ടെ മ​റ​വി​ലാ​ണ്. വീ​ട് നി​ര്‍​മാ​ണ​ത്തി​നോ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കോ വേ​ണ്ടി മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി വ​കു​പ്പി​ല്‍​ നി​ന്നോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​ നി​ന്നോ വാ​ങ്ങു​ന്ന താ​ത്കാലി​ക പെ​ര്‍​മി​റ്റു​ക​ളാ​ണി​വ. പെ​ര്‍​മി​റ്റി​ല്‍ അ​നു​വ​ദി​ച്ച അ​ള​വി​നേ​ക്കാ​ള്‍ പ​ത്തി​ര​ട്ടി മ​ണ്ണാ​ണ് പ​ല​യി​ട​ത്തു​നി​ന്നും ക​ട​ത്തു​ന്ന​ത്. ഇ​ക്കാ​ര്യം അ​റി​യാ​മെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രും ക​ണ്ണ​ട​യ്ക്കു​ന്നു.

റ​വ​ന്യൂ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​ക​ള്‍ കു​റ​വു​ള്ള ശ​നി​യാ​ഴ്ച രാ​ത്രി​ക​ള്‍, ഞാ​യ​റാ​ഴ്ച​ക​ള്‍, മ​റ്റ് പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് മാ​ഫി​യ സം​ഘ​ങ്ങ​ള്‍ പ്ര​ധാ​ന​മാ​യും മ​ണ്ണു​ക​ട​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

വ​യ​ലു​ക​ളും ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും നി​ക​ത്തു​ന്നു

കു​ന്നി​ടി​ച്ചും പെ​ര്‍​മി​റ്റ് ലം​ഘി​ച്ചും ക​ട​ത്തു​ന്ന മ​ണ്ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജി​ല്ല​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന നെ​ല്‍​വ​യ​ലു​ക​ളും കാ​യ​ലോ​ര​ങ്ങ​ളി​ലെ ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും അ​ന​ധി​കൃ​ത​മാ​യി നി​ക​ത്താ​നാ​ണ്.

ഇ​ത് വ​ലി​യ രീ​തി​യി​ലു​ള്ള പ​രി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും പ്രാ​ദേ​ശി​ക​മാ​യി വെ​ള്ള​പ്പൊ​ക്ക​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം ദു​രി​ത​ത്തി​നു കാ​ര​ണ​മാ​യ​തി​ന്‍റെ കാ​ര​ണ​വും മ​റ്റൊ​ന്ന​ല്ല.
ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലൂ​ടെ​യും ഇ​ടു​ങ്ങി​യ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലൂ​ടെ​യും അ​മി​ത​ഭാ​രം ക​യ​റ്റി​യ ടി​പ്പ​ര്‍ ലോ​റി​ക​ള്‍ അ​മി​ത​വേ​ഗ​ത്തി​ല്‍ പാ​യു​ന്ന​ത് ജി​ല്ല​യി​ല്‍ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ​തി​വ് കാ​ഴ്ച​യാ​ണ്.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up