x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രി​ട്ടീ​ഷു​കാ​ര്‍ നി​ര്‍​മി​ച്ച പൈ​തൃ​ക​കെ​ട്ടി​ടം ച​രി​ത്ര​സ്മാ​ര​ക​മാ​ക്ക​ണം

വെബ് ഡെസ്ക്
Published: August 30, 2026 03:00 AM IST | Updated: August 30, 2026 03:00 AM IST

ബ്രി​ട്ടീ​ഷു​കാ​ര്‍ നി​ര്‍​മി​ച്ച ക​രു​വ​ന്നൂ​രി​ലെ പ​ഴ​യ ബം​ഗ്ലാ​വ് കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന നി​ല​യി​ല്‍.

ക​രു​വ​ന്നൂ​ര്‍: ച​രി​ത്ര​ത്തി​ന്‍റെ ശേ​ഷി​പ്പാ​യി ഇ​ന്നും നി​ല​കൊ​ള്ളു​ന്ന ക​രു​വ​ന്നൂ​രി​ലെ പ​ഴ​യ ബം​ഗ്ലാ​വ് കാ​ടു​ക​യ​റി നാ​ശ​ത്തി​ന്‍റെ വ​ക്കി​ല്‍. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ക​രു​വ​ന്നൂ​ര്‍ പ്ര​ദേ​ശ​ത്ത് ക​രം പി​രി​ക്കു​ന്ന​തി​നാ​യി എ​ത്തി​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് താ​മ​സി​ക്കാ​നാ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​മാ​ണ് ഇ​ന്ന് സം​ര​ക്ഷ​ണ​മി​ല്ലാ​തെ ജീ​ര്‍​ണി​ക്കു​ന്ന​ത്.

ബം​ഗ്ലാ​വ് സ്റ്റോ​പ്പി​ന് കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള ഈ ​പൈ​തൃ​ക​കെ​ട്ടി​ടം ച​രി​ത്ര​സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.

മേ​ല്‍​ക്കൂ​ര​യി​ലെ നി​ര​വ​ധി ഓ​ടു​ക​ള്‍ ത​ക​ര്‍​ന്നി​ട്ടു​ണ്ട്. മ​ഴ പെ​യ്താ​ല്‍ കെ​ട്ടി​ട​ത്തി​ന​ക​ത്തും പു​റ​ത്തും വെ​ള്ളം ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന സ്ഥി​തി​യാ​ണ്. മേ​ല്‍​ക്കൂ​ര​യി​ലേ​ക്കും ചു​മ​രു​ക​ളി​ലേ​ക്കും വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ക​യും ഒ​ലി​ച്ചി​റ​ങ്ങു​ക​യും ചെ​യ്യു​ന്ന​തി​നാ​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ ഘ​ട​ന​യ്ക്കു​ത​ന്നെ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു​തു​ട​ങ്ങി. കെ​ട്ടി​ട​ത്തി​ന് ചു​റ്റും കാ​ടു​പി​ടി​ച്ച​തോ​ടെ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും മ​റ്റും ഭീ​ഷ​ണി​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ പൊ​റ​ത്തി​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത് ഈ ​കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു. അ​ന്നു​ത​ന്നെ കെ​ട്ടി​ട​ത്തി​ന് ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു. പി​ന്നീ​ട് റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 44 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ബം​ഗ്ലാ​വി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി പു​തി​യ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് നി​ര്‍​മി​ച്ചു. 2022 ഓ​ഗ​സ്റ്റി​ല്‍ പു​തി​യ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​വ​ര്‍​ത്ത​നം മാ​റ്റി​യ​തോ​ടെ​യാ​ണ് പ​ഴ​യ ബം​ഗ്ലാ​വ് പൂ​ര്‍​ണ​മാ​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​ത്.

പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വേ​ള​യി​ല്‍ ബ്രി​ട്ടീ​ഷു​കാ​ര്‍ നി​ര്‍​മി​ച്ച പ​ഴ​യ ബം​ഗ്ലാ​വ് ച​രി​ത്ര​സ്മാ​ര​ക​മെ​ന്ന നി​ല​യി​ല്‍ സം​ര​ക്ഷി​ച്ച് നി​ല​നി​ര്‍​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ നാ​ല് വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും പ്ര​ഖ്യാ​പ​നം പ്രാ​വ്‍​ത്തി​ക​മാ​യി​ല്ല. സം​ര​ക്ഷ​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​യും ല​ഭി​ക്കാ​തെ കെ​ട്ടി​ടം കൂ​ടു​ത​ല്‍ ജീ​ര്‍​ണാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

കെ​ട്ടി​ട​ത്തി​ന്‍റെ ച​രി​ത്ര​വും നി​ര്‍​മാ​ണ സ​വി​ശേ​ഷ​ത​ക​ളും പ​രി​ഗ​ണി​ച്ച് അ​ടി​യ​ന്ത​ര​മാ​യി സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പൈ​തൃ​ക​കെ​ട്ടി​ട​മെ​ന്ന നി​ല​യി​ല്‍ കെ​ട്ടി​ടം ന​വീ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ല്‍ നി​ല​നി​ര്‍​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ബം​ഗ്ലാ​വ് ച​രി​ത്ര​സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​ര്‍​ക്കി​യോ​ള​ജി വി​ഭാ​ഗം കെ​ട്ടി​ടം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ മു​ഖേ​ന ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി കെ​ട്ടി​ട​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up