x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ഷ​ക​നെ വാ​യ്പാ കെ​ണി​യി​ല്‍ പെ​ടു​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

വെബ് ഡെസ്ക്
Published: August 30, 2026 01:09 AM IST | Updated: August 30, 2026 01:09 AM IST

എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​ പ​ള്ളി​യി​ല്‍ ന​ട​ന്ന ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​ട​ത്വ ഫൊ​റോ​നാ നേ​തൃ​യോ​ഗം.

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ല​ട​ക്കം കേ​ര​ള​ത്തി​ലെ നെ​ല്ലു​ത്പാ​ദ​ക​രാ​യ ക​ര്‍​ഷ​ക​രെ പി​ആ​ര്‍​എ​സ് വാ​യ്പാ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി, വാ​യ്പ​ക്കാ​ര​നാ​യി ത​രം​താ​ഴ്ത്തി​യശേ​ഷം, ഉ​ത്പ​ന്ന​ത്തി​ന്‍റെ വി​ല കൈ​മാ​റു​ന്ന യു​ക്തി​ര​ഹി​ത​വും അ​പ​രി​ഷ്‌​കൃ​ത​വു​മാ​യ രീ​തി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​ട​ത്വ ഫൊ​റോ​നാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

നെ​ല്ലു​വി​ല്പ​ന ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ല്‍ ക​ര്‍​ഷ​ക​ന് ചാ​ര്‍​ത്തി​ക്കി​ട്ടു​ന്ന താ​ഴ്ന്ന ലോ​ണ്‍ സ്‌​കോ​ര്‍, വീ​ട് നി​ര്‍​മാ​ണം, വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ത​ര വാ​യ്പാ ആ​വ​ശ്യ​ങ്ങ​ളി​ന്‍​മേ​ല്‍ ബാ​ങ്കു​ക​ള്‍ വാ​യ്പ നി​ഷേ​ധി​ക്കു​ന്ന അ​വ​സ്ഥാ​വി​ശേ​ഷം തി​ക​ച്ചും അ​പ​ല​പ​നീ​യ​മാ​ണ്. ക​ര്‍​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​പ​ക​രം കെ​ണി​യി​ല്‍ കു​ടു​ക്കി ശി​ക്ഷി​ക്കു​ന്ന ക​ര്‍​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ള്‍ തി​രു​ത്താ​നും സ​ത്വ​ര​വും സു​താ​ര്യ​വു​മാ​യ പ​ണ​വി​നി​മ​യ മാ​ര്‍​ഗ​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ക്കാ​നും അ​ധി​കാ​രി​ക​ള്‍ തയാറാ​ക​ണ​മെ​ന്ന് യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഫൊ​റോ​നാ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​പ്റ്റം​ബ​ര്‍ 20ന് ​ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ഫൊ​റോ​നാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന പ്ര​സി​ഡന്‍റ് തോ​മ​സ് ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ര്‍​ട്ടി​ന്‍ ക​ള​ങ്ങ​ര, മീ​നു സോ​ബി, സോ​ജ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, കെ. ​സ​ണ്ണി​ച്ച​ന്‍, വി.​ജെ. കു​ര്യ​ന്‍, വ​ര്‍​ഗീ​സ് ദേ​വ​സ്യ, പി.​ജെ. ജോ​സ​ഫ്, ടി.​എം. ലോ​ന​പ്പ​ന്‍, എം.​കെ. റേ​ച്ച​ല്‍, ജ​യിം​സ് ജോ​സ​ഫ്, വി.​എം. ത​ങ്ക​ച്ച​ന്‍, റൂ​ബി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up