x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച ഇ​ട​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ദ​ർ​ശി​ച്ചു


Published: July 1, 2026 02:45 AM IST | Updated: July 1, 2026 02:45 AM IST

പാ​ണ​ത്തൂ​ർ: കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ച ക​ല്ല​പ്പ​ള്ളി, മാ​മ്പ​ള്ളം ഭാ​ഗ​ങ്ങ​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഒ​ക്ലാ​വ് കൃ​ഷ്ണ​ൻ, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥ്, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ബി. ര​തീ​ഷ്, ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജോ​സ് മാ​ത്യു, കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​രാ​ഹു​ൽ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​പി. രാ​ജു, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ രം​ഗ​ത്തു​മ​ല എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
സൗ​രോ​ർ​ജ വേ​ലി ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി നി​ർ​മാ​ണം ന​ട​ത്താ​നും നി​ല​വി​ലു​ള്ള വേ​ലി​യു​ടെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​നും ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം എ​ത്ര​യും പെ​ട്ടെ​ന്ന് ല​ഭ്യ​മാ​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സം​ഘം ഉ​റ​പ്പു​ന​ൽ​കി.

Tags : Nattuvishesham Districte News

Recent News

Corehub Up