x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​വെ​ന്‍റ് ജം​ഗ്ഷ​നി​ലെ സ​മ​രം നി​ർ​ത്തി

വെബ് ഡെസ്ക്
Published: August 30, 2026 03:51 AM IST | Updated: August 30, 2026 03:51 AM IST

നീ​ലേ​ശ്വ​രം കോ​ൺ​വ​ന്‍റ് ജം​ഗ്ഷ​നു സ​മീ​പം നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യ റി​ട്ട. അ​ധ്യാ​പ​ക​ൻ ബാ​ല​കൃ​ഷ്ണ​ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി നാ​ര​ങ്ങാ​നീ​ര് ന​ൽ​കു​ന്നു.

നീ​ലേ​ശ്വ​രം:കോ​ൺ​വെ​ന്‍റ് ജം​ഗ്ഷ​നി​ലെ അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ൾ നി​ക​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം ന​ട​ത്തി​യ റി​ട്ട. അ​ധ്യാ​പ​ക​ൻ ബാ​ല​കൃ​ഷ്ണ​ൻ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി നാ​ര​ങ്ങാ​നീ​ര് ന​ൽ​കി​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. 10 ദി​വ​സ​ത്തി​ന​കം കു​ഴി​ക​ൾ നി​ക​ത്തി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​മെ​ന്ന് കെ​ആ​ർ​എ​ഫ്ബി എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നി​യ​ർ സി.​ജെ. കൃ​ഷ്ണ​ൻ, കാ​സ​ർ​ഗോ​ഡ് ഡി​വി​ഷ​ൻ അ​സി. എ​ൻ​ജി​നി​യ​ർ ദി​ലീ​പ് എ​ന്നി​വ​ർ ഉ​റ​പ്പു ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ​രം നി​ർ​ത്തി​യ​ത്.

ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സ​തീ​ശ​ൻ, കൗ​ൺ​സി​ല​ർ കെ.​പി. സ​തീ​ശ​ൻ, ഡോ. ​എ​ൻ.​പി. വി​ജ​യ​ൻ, സു​രേ​ഷ് പു​തി​യേ​ട​ത്ത്, ഒ.​വി. ര​വീ​ന്ദ്ര​ൻ, കെ. ​ര​ഘു, ഇ. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു

Tags : NattuVishesham DistrictNews

Recent News

Corehub Up