x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണ​മാ​ലി​യി​ൽ ക​ട​ൽ ക​യ​റി


Published: June 30, 2026 07:20 AM IST | Updated: June 30, 2026 07:20 AM IST

തോ​പ്പും​പ​ടി: ക​ണ്ണ​മാ​ലി​യി​ൽ ചെ​റി​യ​ക​ട​വി​ൽ ക​ട​ൽ ക​യ​റി വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​യെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് ക​ട​ൽ ക​യ​റി​യ​ത്. ചെ​റി​യ​ക​ട​വ് ആ​റാം വാ​ർ​ഡി​ൽ ക​മ്പ​നി​പ്പ​ടി​യി​ൽ റോ​ഡി​ലേ​ക്ക് ക​ട​ൽ വെ​ള്ളം ഒ​ഴു​കി​യെ​ത്തി. ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി.

ക​ട​ലി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ത്ത​വ​ണ മു​ൻ​കൂ​ട്ടി സ്ഥാ​പി​ച്ചി​രു​ന്ന ജി​യോ ബാ​ഗ് ക​ന​ത്ത തി​ര​മാ​ല​യി​ൽ ത​ക​ർ​ന്ന​തോ​ടെ​യാ​ണ് വെ​ള്ളം ക​ര​യി​ലേ​ക്ക് അ​ടി​ച്ചു ക​യ​റി​യ​ത്. രാ​വി​ലെ പ​ത്തോ​ടെ തു​ട​ങ്ങി​യ ക​യ​റ്റം ഉ​ച്ച​യോ​ടെ നി​ന്നു. ജി​യോ ബാ​ഗ് സ്ഥാ​പി​ച്ചി​ട്ടു​ള്ള മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ക​ട​ൽ ക​യ​റി​യി​ട്ടി​ല്ല. ത​ക​ർ​ന്ന ജി​യോ ബാ​ഗു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ ക​ട​ലി​നെ പ്ര​തി​രോ​ധി​ക്കാ​ൻ പ്ര​ദേ​ശ​ത്ത് മു​ൻ​കൂ​ട്ടി ത​ന്നെ വെ​ള്ളം പോ​കു​ന്ന​തി​ന് വാ​ട​ക​ൾ നി​ർ​മ്മി​ക്കു​ക​യും ജി​യോ ബാ​ഗു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags : nattu vishesham sea rose Kannamali

Recent News

Corehub Up