ഡോ.ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തിനരികിൽ കൊല്ലം മുൻ ബിഷപ് ഡോ.സ്റ്റാൻലി റോമന്റെ നേതൃത്വത്തിൽ പ്രാർഥന നടത്തുന്നു.
തിരുവല്ല: തിരുവല്ല പട്ടണത്തിന്റെ വികസനം സ്വപ്നം കണ്ട ആത്മീയാചാര്യനായിരുന്നു ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തെയന്ന് ജോസഫ് എം. പുതുശേരി. പുഷ്പഗിരി മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും തിരുവല്ലയുടെ മുഖച്ഛായ മാറ്റി.
ഇതിനൊപ്പം പട്ടണത്തിന്റെ വളർച്ചയും വേഗത്തിലാകണമെന്ന ആഗ്രഹത്തിൽ അതിനു നേതൃപരമായ പങ്ക് മാർ യൂലിയോസ് മെത്രാപ്പോലീത്ത വൈദികനായിരുന്ന ഘട്ടത്തിൽ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആതുരശുശ്രൂഷ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും പുതുശേരി ചൂണ്ടിക്കാട്ടി.
Tags : District News Nattuvishesham spiritual leader Thiruvalla