x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള യു​ദ്ധ​ം: മ​ന്ത്രി റോ​ജി എം. ​ജോ​ൺ


Published: June 27, 2026 04:47 AM IST | Updated: June 27, 2026 04:47 AM IST

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ സ​മ്മേ​ള​നം മ​ന്ത്രി റോ​ജി എം.​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ റീ​ത്ത പോ​ൾ, റൂ​റ​ൽ ജി​ല്ലാ

അ​ങ്ക​മാ​ലി : മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള യു​ദ്ധ​മാ​ണ് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ എ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ​യു​ടെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ങ്ക​മാ​ലി സി​എ​സ്എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ റീ​ത്ത പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി.

ആ​ലു​വ ഡി​വൈ​എ​സ്പി എ​ൻ. ബാ​ബു​ക്കു​ട്ട​ൻ, ന​ട​ൻ ബി​ബി​ൻ ജോ​ർ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ൻ , ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബാ​ബു സാ​നി (ക​റു​കു​റ്റി), എം.​പി. മാ​ർ​ട്ടി​ൻ (തു​റ​വൂ​ർ) ,

ജ​യ രാ​ധാ​കൃ​ഷ്ണ​ൻ (മൂ​ക്ക​ന്നൂ​ർ), ആ​ശ ര​ഘു (പാ​റ​ക്ക​ട​വ്) , ജെ​സി ജോ​ർ​ജ് (നെ​ടു​മ്പാ​ശേ​രി), ഗീ​ത കൃ​ഷ്ണ​ൻ (കു​ന്നു​ക​ര), നെ​ടു​മ്പാ​ശേരി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ. അ​രു​ൺ, ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ബി. ഷൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up