x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് വ​ര​വാ​യി സ​ന്തോ​ഷം നു​ക​രാ​ൻ മ​ല​പ്പു​റ​വും


Published: June 11, 2026 05:53 AM IST | Updated: June 11, 2026 05:53 AM IST

മ​ല​പ്പു​റം: ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ് ജി​ല്ല​യി​ലെ ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ. ഇ​ന്നു മു​ത​ൽ ജൂ​ലൈ 19 വ​രെ അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നി രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പ് അ​ര​ങ്ങേ​റു​ന്ന​ത്. ലോ​ക​മെ​ന്പാ​ടു​മു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്കൊ​പ്പം ജി​ല്ല​യി​ലെ ക​ളി ആ​രാ​ധ​ക​രും ഇ​നി​യു​ള്ള രാ​പ്പ​ക​ൽ ഫു​ട്്ബോ​ളി​നൊ​പ്പ​മാ​യി​രി​ക്കും.

12 ഗ്രൂ​പ്പു​ക​ളി​ലാ​യി 48 ടീ​മു​ക​ളു​ടെ ക​ഠി​ന​പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​ണ് കാ​യി​കലോ​കം സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​കു​ന്ന​ത്. ഉ​ജ്ജ്വ​ല മു​ന്നേ​റ്റം, ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ഫ്രീ​കി​ക്ക്, ച​ടു​ല​ത നി​റ​ഞ്ഞ ഡ്രി​ബ്ലിം​ഗ്, ക​രു​ത്തു​റ്റ പ്ര​തി​രോ​ധം, ഗോ​ൾ വ​ല​യ​ത്തി​ൽ അ​പാ​ര​മാ​യ ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ൾ, അ​ട്ടി​മ​റി, സു​ന്ദ​ര​ഗോ​ളു​ക​ൾ, ചു​വ​പ്പു​കാ​ർ​ഡ്, പു​ത്ത​ൻ താ​രോ​ദ​യം, ന​യ​ന മ​നോ​ഹ​ര​മാ​യ സ്റ്റേ​ഡി​യ​ങ്ങ​ൾ, തോ​റ്റു​മ​ട​ങ്ങു​ന്ന​വ​രു​ടെ ക​ണ്ണീ​ർ, വി​ജ​യം നേ​ടു​ന്ന​വ​രു​ടെ ആ​ഹ്ലാ​ദം...

തു​ട​ങ്ങി വി​വി​ധ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ തെ​ളി​ഞ്ഞു കാ​ണാം. ഗ്രൂ​പ്പി​ലെ ആ​ദ്യ​ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ബാ​ക്കി​യാ​കു​ന്ന 32 ടീ​മു​ക​ൾ നോ​ക്കൗ​ട്ട് റൗ​ണ്ടി​ലേ​ക്ക് മ​ത്സ​രം പ്ര​വേ​ശി​ക്കു​ന്പോ​ൾ ആ​വേ​ശ​വും മ​ത്സ​ര​വീ​ര്യ​വും പ​ര​കോ​ടി​യി​ലെ​ത്തും. മൊ​ത്തം 108 ക​ളി​ക​ളാ​ണ് ഇ​ക്കു​റി ന​ട​ക്കു​ക.

പ്ര​മു​ഖ ടീ​മു​ക​ൾ​ക്കെ​ല്ലാം ജി​ല്ല​യി​ൽ ആ​രാ​ധ​ക​രു​ണ്ട്. എ​ന്നി​രു​ന്നാ​ലും ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന, പോ​ർ​ച്ചു​ഗ​ൽ ടീ​മു​ക​ൾ​ക്കാ​ണ് ഏ​റെ പേ​രു​ടെ​യും പി​ന്തു​ണ. ഇ​തി​ൽ ത​ന്നെ ബ്ര​സീ​ൽ-​അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​രാ​ണ് വാ​ശി​യോ​ടെ രം​ഗ​ത്തു​ള്ള​ത്. ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​ന്പേ ത​ന്നെ ജി​ല്ല​യി​ലെ തെ​രു​വി​ഥീ​ക​ളി​ൽ ഇ​ഷ്ട​ടീ​മു​ക​ളു​ടെ​യും ഇ​ഷ്ട​താ​ര​ങ്ങ​ളു​ടെ​യും കൊ​ടി​ത്തോ​ര​ണ​ങ്ങ​ളും ക​ട്ടൗ​ട്ടും സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. കൂ​റ്റ​ൻ ഫ്ള​ക്സ് ബോ​ർ​ഡു​ക​ളാ​ണ് വ​ഴി നീ​ളെ കാ​ണാ​നാ​കു​ന്ന​ത്.

ല​യ​ണ​ൽ മെ​സി, നെ​യ്മ​ർ, ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ തു​ട​ങ്ങി​യ സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ കൗ​ട്ടു​ക​ളാ​ണ് ഏ​റെ​യും കാ​ണാ​നാ​കു​ന്ന​ത്. ഈ ​മൂ​ന്നു താ​ര​ങ്ങ​ളു​ടെ അ​വ​സാ​ന ലോ​ക​ക​പ്പാ​യി​രി​ക്കും ഇ​തെ​ന്ന് വ്യ​ക്തം.

അ​തി​നാ​ൽ വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​ർ കൊ​ണ്ടാ​ടു​ന്ന​ത്. വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​മെ​ന്ന​ത് ഫു​ട്ബോ​ൾ ആ​രാ​ധ​ക​രെ തെ​ല്ലു​വി​ഷ​മി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നി​രു​ന്നാ​ലും ക​ടു​ത്ത ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ ത​ങ്ങ​ളു​ടെ ഇ​ഷ്ട​ടീ​മു​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ഉ​റ​ക്ക​മൊ​ഴി​ച്ചും കാ​ണു​മെ​ന്നു​റ​പ്പാ​ണ്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up