റോബിൻ
പൂവാർ: അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മൺവെട്ടി കൊണ്ട് തലയിൽ വെട്ടേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരംകുളം നാഗപുരം നാരകംനിന്ന വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്ന റോബിൻ (40) ആണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 16 നായിരുന്നു സംഭവം. റോബിനും പ്രതിയായ നിശാന്തും അയൽവാസികളായിരുന്നു. 16ന് വൈകുന്നേരം 4.30 ഓടെ നിശാന്ത് അയൽവാസിയായ റോബിനെയും ഭാര്യയെയും അസഭ്യം പറഞ്ഞിരുന്നു. ഇതേ തുടർന്ന് പരസ്പരം നടന്ന വാക്കേറ്റം കൈയാങ്കളിയിലെത്തി. റോബിന്റെ ഭാര്യയ്ക്കു ചെറിയ രീതിയിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതു ചോദിക്കാനായി റോബിൻ നിശാന്തിന്റെ വീട്ടിൽ കയറുകയും പിടിവലിക്കിടെ താഴെ വീണ റോബിനെ നിശാന്ത് മൺവെട്ടി എടുത്ത് വെട്ടുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ നിശാന്തിനെ രണ്ടാഴ്ചകൾക്കുശേഷം എറണാകുളത്തു നിന്നും നികാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും പോസ്റ്റു മോർട്ടത്തിനുശേഷം റോബിന്റെ മൃതദേഹം ഇന്നലെ ബന്ധുക്കൾ ഏങ്ങുവാങ്ങി സംസ്കാരം നടത്തി. ഭാര്യ: ലീജ. മക്കൾ: ഹാനിയിൽ റിബേര, ഹെദ്രിയോൺ റിബേര.
Tags : died NattuVishasham DistrictNews