x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വകാര്യ ബസ് ജീവനക്കാരന്‍ അന്‍സാര്‍ വീണ്ടും കസ്റ്റഡിയില്‍; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 7, 2026 07:37 PM IST | Updated: September 7, 2026 07:37 PM IST

മുഹമ്മദ് അന്‍സാര്‍

കൊച്ചി: കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ജീവനക്കാരന്‍ മുഹമ്മദ് അന്‍സാര്‍ (24) വീണ്ടും പൊലിസ് പിടിയില്‍. നോര്‍ത്ത് സ്‌റ്റേഷനിലെ എഎസ്ഐ സുനിലിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിലാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അന്‍സാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും.

ഓഗസ്റ്റ് ഒമ്പതിന് കച്ചേരിപ്പടിക്ക് സമീപം കാര്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതിയെ കഴിഞ്ഞ ശനിയാഴ്ച പിടികൂടാന്‍ എത്തിയപ്പോഴാണ് അന്‍സാര്‍ എഎസ്‌ഐയെ ആക്രമിച്ചത്.

എറണാകുളം കച്ചേരിപ്പടി ജംഗ്ഷനില്‍വച്ച് മഫ്തിയിലായിരുന്ന ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞു നിര്‍ത്തി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ, ബസില്‍ വച്ച് എഎസ്ഐയുടെ മുഖത്ത് കൈമുട്ടുകൊണ്ട് ആഞ്ഞിടിക്കുകയും നിലത്തേക്ക് വലിച്ചിടുകയും ചെയ്തു. എന്നാല്‍ കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തി അന്‍സാറിന് സ്റ്റേഷന്‍ ജാമ്യം നല്‍കിയിരുന്നു.

തൃക്കാക്കര പൊലിസ് ആണ് ഇന്ന് അന്‍സാറിനെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. ഓഗസ്റ്റ് 22ന് പടമുഗളില്‍ വച്ച് കാര്‍ തടഞ്ഞ സംഭവത്തിലാണ് കേസ്. യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കുന്നതിന് പകരം ബസ് ഉടമയെ മാത്രം വിളിപ്പിച്ചു വരുത്തി പിഴ അടപ്പിച്ചു വിട്ടയയ്ക്കുകയായിരുന്നവെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് തൃക്കാക്കര പൊലിസ് കേസെടുത്തത്.

Tags : PrivateBus Ansar Employee Custody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up