ചങ്ങനാശേരി അതിരൂപതാ ജീവകാരുണ്യനിധി ട്രസ്റ്റിന്റെ 53-ാമത് വാര്‍ഷിക പൊതുയോഗം ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: സഭയുടെ സാക്ഷ്യം കാരുണ്യപ്രവൃത്തികളിലൂടെയാണ് പൂര്‍ണമാകുന്നതെന്നും അതിനാല്‍ വിശ്വാസികള്‍ ജീവകാരുണ്യമേഖലയില്‍ കൂടുതല്‍ ഉദാരമതികളാകണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി അതിരൂപതയുടെ പ്രധാന ജീവകാരുണ്യ സംരംഭമായ ജീവകാരുണ്യനിധി ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
അതിരൂപതാ കേന്ദ്രത്തില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പ്രസിഡന്റ് മോണ്‍. മാത്യു ചങ്ങങ്കരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാ. ബെന്നി കുഴിയടിയില്‍, ജോയിന്റ് സെക്രട്ടറി സജി മതിച്ചിപ്പറമ്പില്‍, ട്രഷറര്‍ ഫാ. ജയിംസ് മാളേയ്ക്കല്‍, ജോസഫ് തോമസ്, മാത്തുക്കുട്ടി മണിയങ്ങാട്ട്, സേവ്യര്‍ കൊണ്ടോടി, ഫാ. ജോര്‍ജ് പനക്കേഴം, ടോമിച്ചന് അയ്യരുകുളങ്ങര, മേഴ്സി കളരിക്കല്‍, ബിന്ദു കിഴക്കേച്ചിറ എന്നിവര്‍ പ്രസംഗിച്ചു.
കളര്‍ എ ഡ്രീം, കളര്‍ എ ഹോം പദ്ധതികളുടെ ഇടവകതല പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയ ഇടവകകള്‍ക്കുള്ള അവാര്‍ഡുകള്‍ മാര്‍ തോമസ് തറയില്‍ സമ്മാനിച്ചു. കളര്‍ എ ഡ്രീം പദ്ധതിയില്‍ മികവ് പുലര്‍ത്തിയ ഇടവകയ്ക്കുള്ള ട്രോഫിയും 60,000 രൂപയും അടങ്ങുന്ന മില്യൺ സ്റ്റാര്‍ അവാര്‍ഡും കൂത്രപ്പള്ളി സെന്റ് മേരീസ് ഇടവകയ്ക്ക് ലഭിച്ചു.
കളര്‍ എ ഹോം പദ്ധതിയില്‍ മികവു പുലര്‍ത്തിയ ഇടവകകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള കളര്‍ എ ഹോം എക്സലന്‍സ് അവാര്‍ഡ് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന, മാവേലിക്കര സെന്റ് അല്‍ഫോന്‍സാ, തിരുവനന്തപുരം ലൂര്‍ദ് ഫൊറോന എന്നീ ഇടവകകള്‍ ഏറ്റുവാങ്ങി.