കരുവഞ്ചാൽ: വെള്ളാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ജേക്കബ് പള്ളിനീരാക്കൽ കൊടിയേറ്റി. പ്രധാന തിരുനാൾ 16,17,18 തീയതികളിലായി നടക്കും.
16,17 തീയതികളിൽ രാവിലെ 6.30ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ.വിൻസെന്റ് മഠത്തിപ്പറമ്പിൽ, റവ. ഡോ.തോമസ് തെങ്ങുംപള്ളി എന്നിവർ കാർമികത്വം വഹിക്കും. 16ന് വൈകുന്നേരം 6.30ന് സെമിത്തേരി സന്ദർശനം, അനുസ്മരണ പ്രാർഥന.
17ന് വൈകുന്നേരം 6.30ന് തിരുനാൾ പ്രദക്ഷിണം, 7.30ന് ഫാ. ജിബി അമ്പാട്ട് തിരുനാൾ സന്ദേശം നൽകും. രാത്രി 8.30ന് തിരുന്നാൾ ആശിർവാദം. സമാപന ദിനമായ 18ന് രാവിലെ 7.30ന് വിശുദ്ധ കുർബാന, 10.30തിന് തിരുനാൾ കുർബാന,വചന സന്ദേശം, നൊവേന,ലദീഞ്ഞ് എന്നിവയ്ക്ക് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി കാർമികത്വം വഹിക്കും. 11. 30ന് തിരുനാൾ പ്രദക്ഷിണം, തുടർന്ന് തിരുനാൾ ആശീർവാദം. ഉച്ചയ്ക്ക് ഒന്നിന് സ്നേഹവിരുന്ന്.