x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുവല്ല റെ​യി​ൽ​വേ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് : അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ളി​ല്ല, ഫീ​സി​ൽ ഇ​ള​വുമി​ല്ല; ഉ​ത്ത​ര​വാ​ദി​ത്വം വാഹന ഉ​ട​മ​കൾക്ക്


Published: June 11, 2026 04:23 AM IST | Updated: June 11, 2026 04:23 AM IST

തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വാ​ഹ​ന പാ​ർ​ക്കിം​ഗ്.

തി​രു​വ​ല്ല: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും റെ​യി​ൽ​വേ​യു​ടെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് ഫീ​സി​ൽ ഇ​ള​വു​ക​ളി​ല്ല. അ​ടി​ക്ക​ടി ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്ന​ത​ല്ലാ​തെ സൗ​ക​ര്യ​ങ്ങ​ൾ കൂ​ട്ടാ​നോ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നോ അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ല.

തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ വെ​യി​ലും മ​ഴ​യും ഏ​റ്റാ​ണ് കി​ട​ക്കു​ന്ന​ത്. പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തു മേ​ൽ​ക്കൂ​ര​യോ സി​സി​ടി​വി സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ല.

ഉ​ട​മ​സ്ഥ​ർ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യേ​ണ്ട​ത്. വാ​ഹ​ന​ങ്ങ​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് മോ​ഷ​ണം പോ​കു​ന്ന​താ​യും പ​രാ​തി ഉ​ണ്ട്.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് പാ​ർ​ക്കിം​ഗ് ഷെ​ഡ് ഉ​ള്ള​ത്. പാ​ർ​ക്കിം​ഗ് ഫീ​സ് ക​ഴി​ഞ്ഞ​യി​ടെ​യും കു​ത്ത​നെ വ​ർ​ധി​പ്പി​ച്ചു. കു​റ​ച്ചു സ​മ​യം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള നി​ര​ക്ക് ഇ​ര​ട്ടി​യാ​ക്കി.​പ​ര​മാ​വ​ധി ര​ണ്ട് മ​ണി​ക്കൂ​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു രൂ​പ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 10 രൂ​പ​യാ​ക്കി. നാ​ല് ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് 10 രൂ​പ​യാ​യി​രു​ന്ന നി​ര​ക്ക് 30 രൂ​പ​യാ​ക്കി. ഇ​രുച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​മാ​സ നി​ര​ക്കും മൂ​ന്നി​ര​ട്ടി കൂ​ട്ടി. നേ​ര​ത്തേ 200 രൂ​പ​യാ​യി​രു​ന്ന​ത് 600 രൂ​പ​യാ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

മൂ​ന്നി​ര​ട്ടി വ​ർ​ധ​ന. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ന​ത്തോ​ടൊ​പ്പം പാ​ർ​ക്കിം​ഗ് ഏ​രി​യാ​യു​ടെ വി​സ്തൃ​തി​യും വ​ർ​ധി​പ്പി​ച്ചു. ഇ​തോ​ടെ സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് പോ​യി​രു​ന്ന പ​ല​രും ട്രെ​യി​ൻ ക​യ​റാ​നാ​യി തി​രു​വ​ല്ല​യി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. തി​ര​ക്ക് വ​ർ​ധി​ച്ച​പ്പോ​ൾ പാ​ർ​ക്കിം​ഗ് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​വ​ർ​ക്ക് ഫീ​സി​ന​ത്തി​ൽ ന​ല്ല ഒ​രു തു​ക പി​രി​ഞ്ഞു കി​ട്ടു​ന്നു​മു​ണ്ട്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പാ​ർ​ക്കിം​ഗ് ഫീ​സ് ന​ൽ​കി​യ ശേ​ഷം ട്രെ​യി​ൻ ക​യ​റി ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ പോ​യി മ​ട​ങ്ങി എ​ത്തു​മ്പോ​ൾ വാ​ഹ​ങ്ങ​ളി​ലെ പെ​ട്രോ​ൾ , മി​റ​റു​ക​ൾ തു​ട​ങ്ങി​യ​വ ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​ണ്.

ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളോ​ടെ പ​രാ​തി പ​റ​ഞ്ഞാ​ൽ വാ​ഹ​ന ഉ​ട​മ‌​ക​ളോ​ടു തൊ​ഴി​ലാ​ളി​ക​ൾ ക​യ​ർ​ത്തു സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യി​ൽ യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വും ഫീ​സ് വാ​ങ്ങു​ന്ന​വ​ർ​ക്കി​ല്ല. പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ സി​സി​ടി​വി കാ​മ​റ​ക​ളും ഘ​ടി​പ്പി​ച്ചി​ല്ല.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up