x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനകീയ പങ്കാളിത്തത്തോടെ സ്ഥാപിച്ച കാമറകൾ പ്രവർത്തനരഹിതം


Published: May 26, 2026 05:47 AM IST | Updated: May 26, 2026 05:47 AM IST

നെ​ടു​മ​ങ്ങാ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും നെ​ടു​മ​ങ്ങാ​ട് ട്രാ​ഫി​ക് പോ​ലീ​സും സം​യു​ക്ത​മാ​യി സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​ട്ട് നാ​ളു​ക​ൾ ഏ​റെ​യാ​യി. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ആ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​വും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ നി​ര​വ​ധി കേ​സു​ക​ളി​ൽ പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യി​രു​ന്നു.
കാ​മ​റ​യു​ടെ ക​ൺ​ട്രോ​ളിം​ഗ് യൂ​ണി​റ്റ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. അ​തി​നാ​ൽ​ത്ത​ന്നെ പോ​ലീ​സി​ന് ഇ​ത് വ​ള​രെ​യ​ധി​കം ഉ​പ​യോ​ഗ​പ്ര​ദ​മാ​യി​രു​ന്നു.

ആ​ണ്ടു​തോ​റും ന​ട​ന്നു​വ​രു​ന്ന നെ​ടു​മ​ങ്ങാ​ട് കു​ത്തി​യോ​ട്ട മ​ഹോ​ത്സ​വ​ത്തി​ന് ഈ ​കാ​മ​റ​ക​ൾ ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കു​ന്ന​തി​ന് പ​ക​രം ഇ​പ്പോ​ൾ പു​തി​യ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​താ​ണ് പ​തി​വാ​ക്കി​യി​രി​ക്കു​ന്ന​താ​ണ്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച കാ​മ​റ​ക​ൾ നെ​ടു​മ​ങ്ങാ​ട് പ​ല ഭാ​ഗ​ത്തും ഇ​രി​ക്ക​വേ​യാ​ണ് വീ​ണ്ടും ഫ​ണ്ട് വ​ക​യി​രു​ത്തി പു​തി​യ​ത് സ്ഥാ​പി​ക്കു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പേ സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ യ​ഥാ സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​ത് കാ​ര​ണം പ​ല​പ്പോ​ഴും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കാ​മ​റ​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു.

എ​ൽ​ഐ​സി​ക്ക് സ​മീ​പ​മു​ള്ള കി​ള്ളി​യാ​റി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നാ​യി സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ കാ​ട് മൂ​ടി​യ നി​ല​യി​ലും ക​ട​ന്ന​ലു​ക​ൾ കൂ​ടു​കൂ​ട്ടി​യ നി​ല​യി​ലും ആ​ണ് . കാ​ട് മൂ​ടി കാ​മ​റ കാ​ണാ​ൻ പോ​ലും പ​റ്റാ​ത്ത നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ​ത്ത​ന്നെ ഇ​വി​ടെ മാ​ലി​ന്യ​നി​ക്ഷേ​പം പ​ഴ​യ​തു​പോ​ലെ ന​ട​ക്കു​ന്നു. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

 

Tags : nattu vishesham Cameras installed public participation

Recent News

Corehub Up