x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷ​ണ്മു​ഖം ക​നാ​ലി​ല്‍ പു​ളി​ക്കെ​ട്ട്: ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു


Published: January 4, 2026 02:23 AM IST | Updated: January 4, 2026 02:23 AM IST

പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഷ​ണ്മു​ഖംക​നാ​ലി​ല്‍ കാ​ക്ക​ത്തു​രു​ത്തി ഭാ​ഗ​ത്ത് എ​ല്ലാവ​ര്‍​ഷ​വും ക​നാ​ ലി​ല്‍ പു​ളി​ക്കെ​ട്ട് പ​ണി​യു​ന്ന ഭാ​ഗം.

പ​ടി​യൂ​ര്‍: ക​നോ​ലി ക​നാ​ലി​ല്‍​നി​ന്ന് ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​തു ത​ട​യാ​ന്‍ ഷ​ണ്മു​ഖം ക​നാ​ലി​ല്‍ അ​ടി​യ​ന്ത​ര​മാ​യി പു​ളി​ക്കെ​ട്ട് നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ കു​ന്നു. എ​ല്ലാ വ​ര്‍​ഷ​വും ഡി​സം​ബ​ര്‍ ആ​ദ്യ ആ​ഴ്ച​ക​ളി​ല്‍ ഷ​ണ്മു​ഖം ക​നാ​ലി​ല്‍ കാ​ക്ക​ത്തു​രു​ത്തി ഭാ​ഗ​ത്ത് പു​ളി​ക്കെ​ട്ട് നി​ര്‍​മി​ക്കാ​റു​ള്ള​ത്.

എ​ന്നാ​ല്‍ ഇ​ത്ത​വ​ണ നി​ര്‍​മാ​ണം ന​ട​ന്നി​ട്ടി​ല്ല. ക​നാ​ലി​ല്‍ ഉ​പ്പു​വെ​ള്ളം ക​ട​ന്നാ​ല്‍ പൂ​മം​ഗ​ലം, പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​ള്‍​മേ​ഖ​ല​യേ​യും മ​റ്റ് കൃ​ഷി​യി​ട​ങ്ങ​ളേ​യും കാ​ക്ക ത്തു​ത്തി മേ​ഖ​ല​യി​ലെ ജ​ല സ്രോ​ത​സു​ക​ളെ​യും ബാ​ധി​ക്കും.

എ​ല്ലാ വ​ര്‍​ഷ​വും അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ ത്വ​ത്തി​ല്‍ ഷ​ണ്‍​മു​ഖം ക​നാ​ലി​ല്‍ പു​ളി​ക്കെ​ട്ടും അ​നു​ബ​ന്ധ ഇ​ട​ക്കെ​ട്ടു​ക​ളും നി​ര്‍ മി​ക്കു​ന്ന​ത്. കാ​ല​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഇ​ത് പൊ​ളി​ച്ചു നീ​ക്കു​ക​യാ​ണ് പ​തി​വ്. പു​ളി​ക്കെ​ട്ട് നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം വ്യാ​പ​ക കൃ​ഷി‌​നാ​ശ​ത്തി​നും ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​നും ഇ​ട​യാ​കു​മെ​ന്ന് ജ​ന​ങ്ങ ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​വാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബി​ജെ​പി പ​ഞ്ചാ​യ​ത്ത് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ ബി​നോ​യ് കോ​ലാ​ന്ത്ര, അ​പ​ര്‍​ണ നി​മേ​ഷ്, ഈ​ശ്വ​രി ജ​യ​ന്‍, പ്ര​ഭാ​ത് വെ​ള്ളാ​പ്പി​ള്ളി, ടി.​എ​സ്. സു​ദേ​വ​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ധി​ക​മ​ഴ ല​ഭി​ച്ച​തി​നാ​ല്‍ നി​ല​വി​ല്‍ ഷ​ണ്‍​മു​ഖം ക​നാ​ലി​ലേ​ക്ക് ഉ​പ്പു​വെ​ള്ളം‌​ക​യ​റു​ന്ന സാ​ഹ​ച​ര്യം ഇ​ല്ല. അ​തി​നാ​ലാ​ണ് പു​ളി​ക്കെ ട്ട് ​നി​ര്‍​മാ​ണം ഡി​സം​ബ​റി​ല്‍ ചെ​യ്യാ​തി​രു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 11, 14 വാ​ര്‍​ഡു ക​ളി​ലൂ​ടെ ക​നാ​ല്‍ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്ത് താ​ത്കാ​ലി​ക​മാ​യി പ​ണി​യു​ന്ന ഇ​ട​ക്കെ​ട്ടു​ക​ളു​ടെ പ​ണി​ക​ള്‍ ആ​രം​ഭി​ച്ചെ​ന്നും കാ​ക്ക​ത്തു​ര​ത്തി​യി​ല്‍ പു​ളി​ക്കെ​ട്ടി ന്‍റെ നി​ര്‍​മാ​ണം വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കു​മെ​ന്നും ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി യാ​യെ ന്നും ​പ​ഞ്ചാ​യ​ത്ത് കെ.​പി. ക​ണ്ണ​ന്‍ പ​റ​ഞ്ഞു.

Tags : Tiger attack nattuvishasham local news

Recent News

Corehub Up