പയ്യോളി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. അയനിക്കാട് പാലേരിമുക്ക് കുറുക്കന് കുന്നത്ത് പങ്കജാക്ഷൻ (58)ണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം.
സ്കൂട്ടറില്‍ പാല്‍വിതരണത്തിനായി പോകുമ്പോഴായിരുന്നു അപകടം. വീട്ടില്‍ നിന്നും ഇറങ്ങി റോഡിലെത്തി അല്പദൂരം പിന്നിട്ടപ്പോഴേക്കും പന്നി അമിതവേഗത്തിലെത്തി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറിന് കേടുപാടുകള്‍ സംഭവിച്ചു.
സ്കൂട്ടര്‍ മറിഞ്ഞ് കാലില്‍ വീണ് പങ്കജാക്ഷന് മുറിവേറ്റു. പരിക്ക് സാരമുള്ളതല്ല.
Tags : Local News Nattuvishesham Kozhikode