x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"മ​ര​ണ​ത്തി​ലേ​ക്ക്' വാ​ഹ​നം തി​രി​ച്ചു​വി​ട്ട് അ​ധി​കൃ​ത​ർ; വ​ല​ഞ്ഞ് ജ​നം


Published: May 8, 2026 02:04 AM IST | Updated: May 8, 2026 02:04 AM IST

തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ള​ജ് സ്റ്റോ​പ്പി​നു സ​മീ​പ​മു​ള്ള അ​ച്യു​ത​മേ​നോ​ൻ പാ​ർ​ക്കി​നെ ചു​റ്റി​യു​ള്ള ഷാ​ർ​പ്പ് യു​ ടേ​ണ്‍.

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ ഒ​ന്നാ​യ പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ൽ ന​ട​പ്പി​ലാ​ക്കി​യ അ​ശാ​സ്ത്രീ​യ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണം മ​നു​ഷ്യ​ജീ​വ​നെ​ടു​ക്കു​ന്ന മ​ര​ണ​ക്കെ​ണി​യാ​യി മാ​റു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ നേ​രി​ട്ട് ഇ​ട​പെ​ട്ടി​ട്ടും ഗ​താ​ഗ​ത​സു​ര​ക്ഷാ​നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന ട്രാ​ഫി​ക് പ​രീ​ക്ഷ​ണം എ​ട്ടു മ​നു​ഷ്യ​ജീ​വ​നു​ക​ളാ​ണ് ഇ​തു​വ​രെ ക​വ​ർ​ന്ന​ത്. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യ്ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

മൂ​ന്നു​വ​ർ​ഷ​മാ​യി​ട്ടും ന​ട​പ​ടി​യി​ല്ല

വി​ഷ​യ​ത്തി​ൽ ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം 2022 ഡി​സം​ബ​ർ 16നു ​ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ സ​മ​ർ​പ്പി​ച്ച സു​ര​ക്ഷാ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന​തെ​ന്നു തൃ​ശൂ​ർ സി​റ്റി​സ​ണ്‍​സ് ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​രോ​പി​ക്കു​ന്നു. അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ഴും ഫ​യ​ലു​ക​ൾ നീ​ങ്ങു​ന്നി​ല്ല എ​ന്ന​തു വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​യ്മ​യി​ലേ​ക്കാ​ണു വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വു​ക​ൾ​പോ​ലും ന​ട​പ്പാ​ക്കാ​ൻ ത​യാ​റാ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നി​ല​പാ​ടും പ്ര​തി​ഷേ​ധ​ത്തി​നു വ​ഴി​യൊ​രു​ക്കു​ന്നു.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച്

കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ർ​ശ​ന സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​ര​സ്യ​മാ​യി ലം​ഘി​ച്ചാ​ണ് ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്ന​തെ​ന്നു കൂ​ട്ടാ​യ്മ ആ​രോ​പി​ക്കു​ന്നു. അ​ച്യു​ത​മേ​നോ​ൻ പാ​ർ​ക്കി​നു സ​മീ​പ​മു​ള്ള ഷാ​ർ​പ് യു​ടേ​ണു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന കേ​ന്ദ്ര​നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ, ഇ​വി​ടെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത്. പ​ടി​ഞ്ഞാ​റേ​കോ​ട്ട, പൂ​ങ്കു​ന്നം ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ സം​ഗ​മി​ക്കു​ന്ന ഇ​ടം മ​ര​ണ​മു​ന​ന്പാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മു​ൻ എം​പി ടി.​എ​ൻ. പ്ര​താ​പ​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം മ​ര​ണ​പ്പെ​ട്ട​താ​ണ് ഈ ​അ​ശാ​സ്ത്രീ​യ​ത​യു​ടെ ഒ​ടു​വി​ല​ത്തെ ഇ​ര.

ദു​രി​തം​പേ​റി പൊ​തു​ജ​നം

ഡൈ​വേ​ർ​ഷ​ൻ മൂ​ലം വാ​ഹ​ന​ങ്ങ​ൾ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ചു​റ്റി ഇ​ടു​ങ്ങി​യ ശ​ങ്ക​ര​യ്യ റോ​ഡി​ലൂ​ടെ പോ​കേ​ണ്ടി​വ​രു​ന്ന​ത് ഇ​ന്ധ​ന​ന​ഷ്ട​ത്തി​നും സ​മ​യ​ന​ഷ്ട​ത്തി​നും കാ​ര​ണ​മാ​കു​ന്നു.
സീ​ബ്ര ക്രോ​സിം​ഗോ സി​ഗ്ന​ൽ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളും വ​യോ​ധി​ക​രും ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സു​ര​ക്ഷ​യും അ​വ​ഗ​ണി​ച്ചു​ള്ള ഈ ​ഡൈ​വേ​ർ​ഷ​ൻ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി ന​ൽ​കാ​നാ​ണ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ തീ​രു​മാ​നം.

Tags : 'Towards death nattuvishesham local news

Recent News

Corehub Up