x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​രേ​ഷ് ബാ​ബു​വി​ന് ആ​ദ​ര​വ്

വെബ് ഡെസ്ക്
Published: August 30, 2026 01:23 AM IST | Updated: August 30, 2026 01:23 AM IST

ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​നാ​യ പി.​വി. സു​രേ​ഷ് ബാ​ബു​വി​നെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക്കു വേ​ണ്ടി ഗു​രു​പൂ​ജ അ​വാ​ർ​ഡ് ജേ​താ​വ് ചേ​ർ​ത്ത​ല രാ​ജ​ൻ ആ​ദ​രി​ക്കു​ന്നു.

മു​ഹ​മ്മ: ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ പെ​ൺ​കു​ട്ടി​യു​ടെ ജീ​വ​ൻര​ക്ഷി​ച്ച പി.​വി. സു​രേ​ഷ് ബാ​ബു​വി​നെ ചേ​ർ​ത്ത​ല സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.

സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി ഗു​രു​പൂ​ജ അ​വാ​ർ​ഡ് ജേ​താ​വ് ചേ​ർ​ത്ത​ല രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ​രി​ച്ച​ത്. എ​സ്.​ആ​ർ. ഇ​ന്ദ്ര​ൻ, ന​ളി​ന​പ്ര​ഭ, ബേ​ബി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​യൊ​ന്നാം തീ​യ​തി​യാ​ണ് സം​ഭ​വം. തി​രു​വ​ന​ന്തു​പു​ര​ത്ത് എ​ൽ​എ​ൽ​ബി​ക്കു പ​ഠി​ക്കു​ന്ന ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി കാ​ർ​ത്തി​ക രാ​ധാ​കൃ​ഷ്ണ​ൻ ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൊ​ച്ചു​വേ​ളി-​മൈ​സൂ​ർ ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങ​വേ കാ​ൽ തെ​റ്റി ട്രാ​ക്കി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

വീ​ഴ്ച​യി​ൽ കാ​ൽ​പാ​ദം അ​റ്റു​പോ​യി. ഇ​തു ക​ണ്ടുനി​ന്ന സു​രേ​ഷ് ബാ​ബു പ്ലാ​റ്റ്ഫോ​മി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​കൂ​ടി ട്രെ​യി​നി​ന്‍റെ അ​ടി​യി​ലൂ​ടെ നി​ര​ങ്ങി​യെ​ത്തി പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സാ​മു​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​യ സു​രേ​ഷ് ബാ​ബു ത​ണ്ണീ​ർ​മു​ക്കം മ​ണ​വേ​ലി സ്വ​ദേ​ശി​യാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up