റവന്യു ജില്ലാ ടിടിഐ അധ്യാപക കലോത്സവം ഉദ്ഘാടനം
കാഞ്ഞങ്ങാട്: പടന്നക്കാട് എസ്എന്‍ ടിടിഇയില്‍ റവന്യു ജില്ലാ ടിടിഐ അധ്യാപക കലോത്സവത്തിന് തുടക്കമായി. ആദ്യ ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 63 വീതം പോയിന്റുമായി ആതിഥേയരായ എസ്എന്‍ ഐടിഐയും കാസര്‍ഗോഡ് ഡയറ്റും ഒന്നാംസ്ഥാനത്തുണ്ട്. നായന്മാര്മൂല ടിഐടിടിസി (61) രണ്ടും കണ്ണിവയല്‍ ഗവ. ടിടിഐ (43) മൂന്നും സ്ഥാനത്തുണ്ട്.
ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് വി.വി. രമേശന് അധ്യക്ഷത വഹിച്ചു. എസ്എന്‍ ഐടിഇ മാനേജര്‍ കെ.വി.പ്രസാദ്, കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പല്‍ രഘുറാം ഭട്ട് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ഗവ. ഐടിഐ കണ്ണിവയല്‍ പ്രിന്‍സിപ്പല്‍ ലീന മാത്യു, പിടിഎ പ്രസിഡന്റ് സി.പി.വി. വിനോദ് കുമാര്‍, കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി. റഫീഖ്, പി. ലത എന്നിവര്‍ പ്രസംഗിച്ചു.
ഇന്നത്തെ പരിപാടികള്‍ മാറ്റി
ഇന്നു നടത്താനിരുന്ന റവന്യൂ ജില്ല ടിടിഐ അധ്യാപക കലോത്സവത്തിന്റെ പരിപാടികള്‍ 18ലേക്ക് മറ്റി വച്ചിരിക്കുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മഴക്കെടുതി കാരണം പല ജില്ലകളിലും മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാലാണ് മത്സരം മാറ്റിയതെന്നും ഡയറക്ടര്‍ അറിയിച്ചു.
Tags : Nattuvishesham Districtnews Festival begins.