കാഞ്ഞിരപ്പള്ളി: പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി12ഓടെ കൂവപ്പള്ളി കുളപ്പുറം കുരിശുപള്ളിക്ക് സമീപമാണ് സംഭവം. അപകടത്തിൽ കാർ യാത്രക്കാരായ ആറന്മുള സ്വദേശികളായ പാറപ്പുറത്ത് പുത്തൻവീട് സഞ്ജിത് (28), കൈലാസമംഗലം ഇമ്മാനുവൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരികെ മടങ്ങിയ പോലീസ് ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് ഓടിച്ച പോലീസ് ഉദ്യോഗസ്ഥൻ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു നാട്ടുകാർ പറഞ്ഞു.
Tags : nattu vishesham Two injured collision police jeep and car