x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ ത​ദ്ദേ​ശം 2.0 ജി​ല്ലാ​ത​ല ജ​ന​കീ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്കം

വെബ് ഡെസ്ക്
Published: September 30, 2026 12:21 AM IST | Updated: September 30, 2026 12:21 AM IST

തൂ​ഫാ​ൻ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സി​ദ്ധി​ഖ് നി​ർ​വ​ഹി​ക്കു​ന്നു.

ചെ​റു​തോ​ണി: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പും കേ​ര​ളാ പൊ​ലി​സും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ത​ദ്ദേ​ശം 2.0 ജി​ല്ലാ​ത​ല ജ​ന​കീ​യ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സി​ദ്ധി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ർ​ക്കോ​ട്ടി​ക്ക് ഡി​വൈ​എ​സ്പി വി. ​കൃ​ഷ്ണ​ൻ​കു​ട്ടി ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തൂ​ഫാ​ൻ വാ​രി​യ​ർ പ്ര​ഖ്യാ​പ​ന​വും ബാ​ഡ്ജ് വി​ത​ര​ണ​വും ന​ട​ത്തി.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ആ​ർ. ഷൈ​നി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ഷൈ​നി സ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി സാ​ബു, പി.​എ. സ​ജി, തി​ലോ​ത്ത​മ സോ​മ​ൻ, മി​നി പ്രി​ൻ​സ്, സി. ​നെ​ൽ​സ​ൻ, ആ​ർ. ഈ​ശ്വ​ർ, പൈ​നാ​വ് ഗ​വ. മോ​ഡ​ൽ​പോ​ളി ടെ​ക്നി​ക്ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി.​കെ. സു​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ന്നു. മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക്ക് വി​ദ്യാ​ർ​ഥി​ക​ളും, അ​ധ്യാ​പ​ക​രും പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രി​യ, സാ​മൂ​ഹ്യ രം​ഗ​ത്തെ നി​ര​വ​ധി ആ​ളു​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up