x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ണ്ടി​മ​ല​യ്ക്കു സ​മീ​പം മി​നി​ബ​സ് മറിഞ്ഞ് അ​ഞ്ചു പേ​ർ​ക്കു പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 30, 2026 12:24 AM IST | Updated: September 30, 2026 12:24 AM IST

പ്രതീകാത്മക ചിത്രം

പൂ​പ്പാ​റ: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ പൂ​പ്പാ​റ തോ​ണ്ടി​മ​ല​യ്ക്കു സ​മീ​പം മി​നി​ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ചെ​ന്നൈ​യി​ൽ​നി​ന്ന് മൂ​ന്നാ​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ 12 അം​ഗ സം​ഘം സ​ഞ്ച​രി​ച്ച മി​നി ബ​സാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7.30ന് ​തോ​ണ്ടി​മ​ല ശ​ക്തി റി​സോ​ർ​ട്ട് ജം​ഗ്ഷ​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് റോ​ഡി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up