പ്രതീകാത്മക ചിത്രം
തൊടുപുഴ: നഗരസഭയിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൈയാങ്കളി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂറിനെ ഒരുവിഭാഗം തടഞ്ഞുവച്ചു. നഗരസഭാ കൗണ്‍സിലില്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീലിനെതിരേ ലീഗ് കൗണ്‍സിലര്‍തന്നെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ആരോപണം ഉന്നയിച്ച മുന്‍ ചെയര്‍പേഴ്സണ്‍കൂടിയായ സഫിയ ജബ്ബാര്‍ ഇതു സംബന്ധിച്ച് തെളിവ് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് ബഹളം ആരംഭിച്ചത്.
സഫിയ ജബ്ബാറിനെതിരേ നടപടി സ്വീകരിച്ച ശേഷം മാത്രമേ ജില്ലാ പ്രസിഡന്റിനെ പുറത്തുപോകാന്‍ അനുവദിക്കൂ എന്ന് നിലപാടിലായിരുന്നു ഒരു വിഭാഗം നേതാക്കളും കൗണ്‍സിലര്‍മാരും. ഇതോടെ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും കൈയാങ്കളിയുടെ വക്കിലെത്തുകയും ചെയ്തു. ഒടുവില്‍ സഫിയ ജബ്ബാറിനെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പ്രശ്നങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.