x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: തൃക്കൊടിത്താനത്ത് എൽഡിഎഫ്

വെബ് ഡെസ്ക്
Published: September 30, 2026 01:40 AM IST | Updated: September 30, 2026 01:40 AM IST

മ​ഞ്ജു സു​ജി​ത്ത് , പ്രീ​ത പ്ര​സാ​ദ്​, സ​ണ്ണി വ​ര്‍​ഗീ​സ്

കോ​ട്ട​യം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ എ​ല്‍​ഡി​എ​ഫി​ന് നേ​ട്ടം. ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നും ഒ​രു പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡും എ​ല്‍​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ച്ച​പ്പോ​ള്‍ ഒ​രു പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് യു​ഡി​എ​ഫ് നി​ല​നി​ര്‍​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തൃ​ക്കൊ​ടി​ത്താ​നം 17-ാം ഡി​വി​ഷ​നി​ല്‍ എ​ല്‍​ഡി​എ​ഫി​ലെ മ​ഞ്ജു സു​ജി​ത്തും പാ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് കു​മ്പ​ന്താ​നം 10-ാം വാ​ര്‍​ഡി​ല്‍ സി​പി​എ​മ്മി​ലെ സ​ണ്ണി വ​ര്‍​ഗീ​സും വി​ജ​യി​ച്ച​പ്പോ​ള്‍ മീ​ന​ടം പ​ഞ്ചാ​യ​ത്ത് ചീ​രം​കു​ളം ഒ​ന്നാം വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫി​ലെ പ്രീ​ത പ്ര​സാ​ദും വി​ജ​യി​ച്ചു.

തൃ​ക്കൊ​ടി​ത്താ​ന​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന വി​നു ജോ​ബ് ച​ങ്ങ​നാ​ശേ​രി എം​എ​ല്‍​എ​യാ​യ​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. യു​ഡി​എ​ഫി​ലെ വി​ജ​യ് തോ​മ​സ് മാ​രേ​ട്ടി​നെ​തി​രേ 2140 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മ​ഞ്ജു സു​ജി​ത്ത് വി​ജ​യി​ച്ച​ത്. എ​ല്‍​ഡി​എ​ഫി​ന്‍റെ സീ​റ്റാ​യി​രു​ന്ന തൃ​ക്കൊ​ടി​ത്താ​ന​ത്ത് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു​വേ​ണ്ടി കേ​ര​ള കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ല്‍ വി​നു ജോ​ബ് മ​ത്സ​രി​ച്ചു വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി എ​ല്‍​ഡി​എ​ഫ് വി​ജ​യി​ച്ചു​വ​ന്ന സീ​റ്റ് ക​ഴി​ഞ്ഞ​ത​വ​ണ​യാ​ണ് കൈ​മോ​ശം വ​ന്ന​ത്. എ​ല്‍​ഡി​എ​ഫി​നു​വേ​ണ്ടി മു​ന്‍ അം​ഗ​മാ​യി​രു​ന്ന മ​ഞ്ജു ജ​ന​റ​ല്‍ സീ​റ്റി​ല്‍ മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വീ​ണ്ടും ജ​ന​വി​ധി തേ​ടി​യ സി​പി​എ​മ്മി​ലെ മ​ഞ്ജു ഇ​ത്ത​വ​ണ വി​ജ​യം കൈ​വ​രി​ച്ചു.

മീ​ന​ടം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡ് ചീ​രം​കു​ള​ത്ത് അം​ഗ​മാ​യി​രു​ന്ന പ്ര​സാ​ദ് നാ​രാ​യ​ണ​ന്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ് ചീ​രം​കു​ളം. പ്ര​സാ​ദ് നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ പ്രീ​ത പ്ര​സാ​ദാ​ണ് കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ൽ യു​ഡി​എ​ഫി​നു​വേ​ണ്ടി ജ​ന​വി​ധി തേ​ടി​യ​ത്. എ​ല്‍​ഡി​എ​ഫി​ലെ ച​ന്ദ്രു നാ​രാ​യ​ണ​നെ 162 വോ​ട്ടു​ക​ള്‍​ക്കാ​ണ് പ്രീ​ത പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
പാ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് കു​മ്പ​ന്താ​നം പ​ത്താം വാ​ര്‍​ഡി​ല്‍ ബാ​ബു മാ​ത്യു ഡാ​ണാ​വു​ങ്ക​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​താ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​യാ​ക്കി​യ​ത്. ബാ​ബു​വി​ന്‍റെ ഭാ​ര്യ ഡെ​യ്‌​സി ബാ​ബു ഡാ​ണാ​വു​ങ്ക​ലാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ണ്ണി വ​ര്‍​ഗീ​സ് 66 വോ​ട്ടു​ക​ള്‍​ക്കാ​ണ് വി​ജ​യി​ച്ച​ത്. യു​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും പാ​മ്പാ​ടി, മീ​ന​ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജ​യ​പ​രാ​ജ​യ​ങ്ങ​ള്‍ ഭ​ര​ണ​ത്തെ സ്വാ​ധീ​നി​ക്കി​ല്ല.

 

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തൃ​ക്കൊ​ടി​ത്താ​നം

ആ​കെ വോ​ട്ട് - 64,265പോ​ള്‍ ചെ​യ്ത​ത് - 34,413

മ​ഞ്ജു സു​ജി​ത്ത് (സി​പി​എം) - 16,280
വി​ജ​യ് ജോ​സ് മാ​രേ​ട്ട്  (കേ​ര​ള കോ​ണ്‍​ഗ്ര​സ്) - 14,140എ. ​

മ​നോ​ജ് (ബി​ജെ​പി) - 3993

ഭൂ​രി​പ​ക്ഷം - 2140

മീ​ന​ടം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡ്

ആ​കെ വോ​ട്ട് - 803

പോ​ള്‍ ചെ​യ്ത​ത് - 560

പ്രീ​ത പ്ര​സാ​ദ് (കോ​ണ്‍​ഗ്ര​സ്) - 346

ച​ന്ദ്രു നാ​രാ​യ​ണ​ന്‍ (സി​പി​എം) - 184

ഗൗ​രി​ശ​ങ്ക​ര്‍ എം. (​ബി​ജെ​പി) - 30

ഭൂ​രി​പ​ക്ഷം - 162 

പാ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡ്

ആ​കെ വോ​ട്ട് - 1312

പോ​ള്‍ ചെ​യ്ത​ത് - 1030

സ​ണ്ണി വ​ര്‍​ഗീ​സ് (സി​പി​എം) - 519

ഡെ​യ്‌​സി ബാ​ബു ഡാ​ണാ​വു​ങ്ക​ല്‍   (കോ​ണ്‍​ഗ്ര​സ്) - 453

ടി​ന്‍റു മ​നോ​ജ് (ബി​ജെ​പി) - 58

ഭൂ​രി​പ​ക്ഷം - 66

Tags : NattuVishesham DistrictNews

Recent News

Corehub Up