നങ്ങ്യാർകുളങ്ങര സയൻസേജ് ഇൻസ്റ്റിറ്റ്യൂഷൻ വാർഷികാഘോഷം ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ടി.തുളസി ഉദ്ഘാടനം ചെയ്യുന്നു.
ഹരിപ്പാട്: നങ്ങ്യാർകുളങ്ങര സയൻസേജ് ഇൻസ്റ്റിറ്റ്യൂഷന്റെ മൂന്നാം വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സമ്മേളനം ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ടി.തുളസി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം രാജേഷ് രാമകൃഷ്ണൻ, ചേപ്പാട് സികെഎച്ച്എസ്എസ് പ്രിൻസിപ്പൽ ബിനു കെ. ശാമുവൽ, മുതുകുളം കെവിഎച്ച്എസ്എസ് പ്രിൻസിപ്പൽ കൃഷ്ണകുമാരി, കായംകുളം ഫയർ സേഫ്റ്റി സ്റ്റേഷൻ ഓഫീസർ ജെബിൻ ജോസഫ്, സദ്ഗുരു രമാദേവി, മിനി സ്ക്രീൻ ആർട്ടിസ്റ്റ് സുമി അജിത്ത്, ജയലക്ഷ്മി, എസ്.ഷംന എന്നിവർ പ്രസംഗിച്ചു. മുന്നൂറോളം വിദ്യാർഥികളും അവരുടെ രക്ഷകർത്താക്കളും പങ്കെടുത്ത വാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
Tags : NattuVishesham DistrictNews