x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞു​വ​യ​ലി​ല്‍ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച് ര​ണ്ടുപേ​ര്‍​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 30, 2026 03:04 AM IST | Updated: September 30, 2026 03:04 AM IST

അപകടത്തിൽപ്പെട്ട കാർ

അ​ഞ്ച​ല്‍ : മ​ല​യോ​ര ഹൈ​വേ​യി​ല്‍ അ​മി​ത​വേ​ഗ​ത​യി​ല്‍ എ​ത്തി​യ കാ​ര്‍ വ​ള​വ് തി​രി​യ​വെ നി​യ​ന്ത്ര​ണം​വി​ട്ട് ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​ബു ഷ​ഹ്മാ​ന്‍ യാ​ത്ര​ക്കാ​ര​നാ​യ ഷാ​ഹു​ല്‍ ഹ​മീ​ദ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​ത്ത​ടി​ക്കു സ​മീ​പം കാ​ഞ്ഞു​വ​യ​ലി​ല്‍ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. ഏ​രൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടേ​യി​ല്‍ അ​തേ ദി​ശ​യി​ല്‍ എ​ത്തി​യ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഓ​ട്ടോ മ​റി​ഞ്ഞ് കാ​ര്‍ പാ​ത​യോ​ര​ത്തെ സു​ര​ക്ഷ ബാ​രി​ക്കേ​ഡി​ല്‍ ഇ​ടി​ച്ച​ശേ​ഷം എ​തി​ര്‍ ദി​ശ​യി​ലാ​ണ് നി​ന്ന​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പു​ന​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് ഓ​ടി​ച്ചി​രു​ന്ന കാ​ര്‍ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഏ​രൂ​ര്‍ പൊലിസെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up