പ്രതീകാത്മക ചിത്രം
വലിയതുറ: വിദേശത്തുനിന്നും ദമ്പതികളുടെ കൈവശം കൊടുത്തുവിട്ട സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തിനുപുറത്തുവച്ച് രണ്ടംഗ സംഘം തട്ടിയെടുത്തതായി പരാതി.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നെടുമങ്ങാട് സ്വദേശികളായ ദമ്പതിമാർ വിമാനത്താവളത്തിനു പുറത്തെത്തിയപ്പോള്‍ കാറിലെത്തിയ രണ്ടംഗ സംഘം ഇവരെ പരിചയപ്പെടുകയായിരുന്നു. തങ്ങളുടെ ബന്ധു ഷാര്‍ജയില്‍ നിന്നും ഏഴുപവന്‍ തൂക്കം വരുന്ന സ്വര്‍ണം തന്നയച്ചിട്ടുള്ളതായി പറയുകയും തന്നയച്ച സ്വര്‍ണം വാങ്ങാനാണ് തങ്ങള്‍ കാത്തുനിന്നതെന്നും സംഘം ദമ്പതിമാരെ വിശ്വസിപ്പിക്കുകയും ചെയ്തു. കൂടാതെ ദമ്പതിമാരോട് സ്വര്‍ണം പൊട്ടിച്ചെടുത്തവര് തങ്ങളും നെടുമങ്ങാട് ഭാഗത്തേയ്ക്കാണ് പോകുന്നതെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കാറില്‍ കയറ്റുകയായിരുന്നു.
വാഹനം പാളയം ഭാഗത്തെ ത്തിയപ്പോള്‍ നെടുമങ്ങാട് ഭാഗത്തേയ്ക്ക് പോകാതെ കഴക്കൂട്ടം ഭാഗത്തേയ്ക്കു തിരിഞ്ഞുപോകുന്നത് ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് ദമ്പതിമാർ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും സ്വര്‍ണം പൊട്ടിക്കല്‍ സംഘം വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ദമ്പതിമാരെ ഭീഷണിപ്പെടുത്തി ചേര്‍ത്തലയിലെത്തിച്ച് വാഹനത്തില്‍വച്ചു സ്വര്‍ണം തട്ടിയെടുത്തു വഴിയില്‍ ഇറക്കിവിടുകയാണുണ്ടായത്.
ദമ്പതിമാരുടെ കൈവശം ഏഴുപവന്‍ സ്വര്‍ണം ഷാര്‍ജയില്‍ നിന്നും കൊടുത്തുവിട്ട സുഹൃത്തില്‍നിന്നും മറ്റു പരിചയക്കാരന്‍വഴി കൃത്യമായ വിവരം പൊട്ടിക്കല്‍ സംഘത്തിന് ലഭിച്ചിരുന്നു.
ദമ്പതിമാരുടെ പേരും മറ്റു വിവരങ്ങളും കൊടുത്തയച്ച സ്വര്‍ണത്തിന്റെ അളവും പൊട്ടിക്കല്‍ സംഘം കൃത്യമായി തന്നെ ദമ്പതിമാരോട് പറഞ്ഞതു പൊട്ടിക്കല്‍ സംഘത്തിന് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ സഹായകമായി. ഷാര്‍ജയില്‍ നിന്നും സ്വര്‍ണം കൊടുത്തയച്ച സുഹൃത്ത് ദമ്പതിമാരോടു തിരുവനന്തപുരം വിമാനത്താവളത്തിനു പുറത്ത് സ്വര്‍ണം വാങ്ങാന്‍ ആള് എത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ യഥാർഥ വ്യക്തി എത്തുന്നതിനു മുമ്പുതന്നെ സ്വര്‍ണം പൊട്ടിക്കല്‍ സംഘം ദമ്പതിമാരെ സമീപിക്കുകയായി രുന്നു.
സംഭവത്തിനുശേഷം ചേര്‍ത്തലയില്‍ നിന്നും തിരുവനന്തപുരം വലിയതുറ പൊലിസ് സ്റ്റേഷനിലെത്തി ദമ്പതിമാര്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. പരാതിയില്‍ കേസെടുത്ത പൊ ലിസ് അന്വേഷണം ഊര്‍ജിതമാക്കിയതായി അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews