x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ല​ത്തെ എ​ൻ​എ​ച്ച് ബൈ​പാ​സ് അ​ലൈ​ൻ​മെ​ന്‍റ് മൂ​ന്നാ​മ​തും മാ​റ്റി

വെബ് ഡെസ്ക്
Published: September 30, 2026 04:26 AM IST | Updated: September 30, 2026 04:26 AM IST

കോ​ത​മം​ഗ​ല​ത്ത് എ​ൻ​എ​ച്ച് ബൈ​പാ​സി​ന് നി​ശ്ച​യി​ച്ച അ​ലൈ​ൻ​മെ​ന്‍റു​ക​ളു​ടെ സ്കെ​ച്ച്.

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്തെ എ​ൻ​എ​ച്ച് ബൈ​പാ​സ്അ​ലൈ​ൻ​മെ​ന്‍റ് മൂ​ന്നാ​മ​തും മാ​റ്റി. ഇ​തോ​ടെ ര​ണ്ടാം അ​ലൈ​ൻ​മെ​ന്‍റി​ലെ ഭൂ​വു​ട​മ​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. എ​ൻ​എ​ച്ച് ബൈ​പാ​സി​ന് അ​ലൈ​ൻ​മെ​ന്‍റ് തി​ട്ട​പ്പെ​ടു​ത്തി ഭൂ​മി അ​ള​ന്നു തി​രി​ച്ച് ക​ല്ലി​ട്ട​ശേ​ഷം യാ​തൊ​രു​വി​ധ ക്ര​യ​വി​ക്ര​യ​ങ്ങ​ളും ന​ട​ത്താ​നാ​കാ​തെ മൂ​ന്നു വ​ർ​ഷ​ക്കാ​ലം ദു​രി​ത​ങ്ങ​ള​നു​ഭ​വി​ച്ച് കാ​ത്തി​രു​ന്ന​ത് ബൈ​പാ​സ് വ​രു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തു​ണ്ടാ​കു​ന്ന വി​ക​സ​നം പ്ര​തീ​ക്ഷി​ച്ചാ​യി​രു​ന്നെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ൽ മു​വാ​റ്റു​പു​ഴ റോ​ഡി​ൽ മാ​തി​ര​പ്പി​ള്ളി​യി​ൽ നി​ന്നും കോ​ത​മം​ഗ​ലം ടൗ​ണി​ന് സ​മാ​ന്ത​ര​മാ​യി എ​ൻ​എ​ച്ച് ബൈ​പാ​സ് നി​ർ​മാ​ണം പ​രി​ഗ​ണി​ച്ചു തു​ട​ങ്ങി​യി​ട്ട് നാ​ല് പ​തി​റ്റാ​ണ്ടോ​ള​മാ​യി. ആ​ദ്യം ത​യാ​റാ​ക്കി​യ അ​ലൈ​ൻ​മെ​ന്‍റ് 30 വ​ർ​ഷ​ത്തി​ല​ധി​കം പ​രി​ഗ​ണി​ച്ച​ശേ​ഷ​മാ​ണ് നി​ർ​മാ​ണം സാ​ധ്യ​മ​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത് ത​ള്ളി​ക്ക​ള​ഞ്ഞ​ത്.

‌ഇ​തേ​ത്തു​ട​ർ​ന്ന് അ​ത്ര​യും ദൈ​ർ​ഘ്യ​മോ നി​ർ​മാ​ണ ചെ​ല​വോ ഇ​ല്ലാ​ത്ത മ​റ്റൊ​രു അ​ലൈ​ൻ​മെ​ന്‍റ് മൂ​ന്നു​വ​ർ​ഷം മു​മ്പ് അ​ള​ന്ന് ക​ല്ലി​ട്ട് തി​രി​ച്ച് സ്ഥ​ല ഉ​ട​മ​ക​ളി​ൽ നി​ന്ന് ഭൂ​രേ​ഖ​ക​ൾ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി വാ​ങ്ങി​യ​തു​മാ​ണ്. ഇ​തോ​ടെ മൂ​ന്നു വ​ർ​ഷ​മാ​യി സ്ഥ​ല ഉ​ട​മ​ക​ൾ​ക്ക് ഭൂ​മി​യി​ൽ ക്ര​യ​വി​ക്ര​യ​ങ്ങ​ൾ​ക്ക് ത​ട​സം നേ​രി​ടു​ക​യാ​ണ്. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കോ, വി​വാ​ഹം, ആ​ശു​പ​ത്രി തു​ട​ങ്ങി​യ​വ​ക്കോ ഭൂ​മി ബാ​ങ്കു​ക​ളി​ൽ പ​ണ​യം വ​യ്ക്കാ​ൻ പോ​ലും ക​ഴി​യു​ന്നു​മി​ല്ല.

ചെ​ല​വ് കു​റ​ച്ച് നാ​ലു​വ​രി പാ​ത​യി​ൽ നി​ന്ന് ര​ണ്ടു​വ​രി പാ​ത​യാ​യി ബൈ​പാ​സ് നി​ർ​മി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​യാ​ണ് പി​ന്നീ​ട് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം പ​രി​ശോ​ധി​ച്ച​ത്. ഇ​തി​നാ​യി നി​യോ​ഗി​ച്ച ഏ​ജ​ൻ​സി ത​യാ​റാ​ക്കി​യ പു​തി​യ അ​ലൈ​ൻ​മെ​ന്‍റി​നാ​ണ് ഒ​ടു​വി​ൽ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ മാ​തി​ര​പ്പി​ള്ളി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് എം​എ കോ​ള​ജ് മ​ല​യി​ലൂ​ടെ അ​യ്യ​ങ്കാ​വി​ലെ​ത്തു​ന്ന​താ​ണ് മൂ​ന്നാ​മ​ത് ഇ​പ്പോ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള അ​ലൈ​ൻ​മെ​ന്‍റ്. മൂ​ന്നു​വ​ർ​ഷം മു​മ്പ് ത​യാ​റാ​ക്കി​യ ര​ണ്ടാ​മ​ത്തെ അ​ലൈ​ൻ​മെ​ന്‍റ് അ​നു​സ​രി​ച്ച് ബൈ​പാ​സ് നി​ർ​മി​ക്കു​ന്ന​തി​നേ​ക്കാ​ൾ കോ​ടി​ക​ളു​ടെ ചെ​ല​വ് ഏ​റി​യ​താ​ണ് ഇ​പ്പോ​ൾ അം​ഗീ​കാ​രം ന​ൽ​കി​യ പു​തി​യ അ​ലൈ​ൻ​മെ​ന്‍റെ​ന്ന് ബൈ​പാ​സ് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ആ​രോ​പി​ച്ചു.

മു​ൻ അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​ര​മു​ള്ള നി​ർ​മാ​ണ​മാ​യി​രു​ന്നെ​ങ്കി​ൽ വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ്ഥ​ല​മാ​ണ് കൂ​ടു​ത​ലാ​യി എ​ടു​ക്കേ​ണ്ടി വ​രു​മാ​യി​രു​ന്ന​ത്. നി​ല​വി​ലെ അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​രം ന​ഗ​ര​സ​ഭ​യി​ലെ സ്ഥ​ല​മാ​ണ് കൂ​ടു​ത​ൽ ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ര​ണ്ടി​ട​ങ്ങ​ളി​ലേ​യും ഭൂ​മി​വി​ല വ്യ​ത്യ​സ്ത​മാ​ണെ​ന്ന​താ​ണ് ചെ​ല​വേ​റു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണം. മൂ​ന്ന് പാ​ല​ങ്ങ​ൾ നി​ർ​മി​ക്കേ​ണ്ടി വ​രു​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ശ്‌​നം. മു​ൻ അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​ര​മാ​ണെ​ങ്കി​ൽ ര​ണ്ട് പാ​ലം മ​തി​യാ​യി​രു​ന്നു .

റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ​താ​ൽ​പ​ര്യ​വും ബി​സി​ന​സ് താ​ൽ​പ​ര്യ​വു​മാ​ണ് പു​തി​യ അ​ലൈ​ൻ​മെ​ന്‍റി​ന് പി​ന്നി​ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. മൂ​ന്നു വ​ർ​ഷം മു​മ്പ് സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി ക​ല്ലി​ട്ട് തി​രി​ച്ച് വ​സ്‌​തു​വി​ന്‍റെ ആ​ധാ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ദേ​ശീ​യ​പാ​ത, വ​നം, റ​വ​ന്യു തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി 3എ ​വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​നം കൂ​ടി ല​ക്ഷ്യ​മാ​ക്കി​യു​ള്ള അ​ലൈ​ൻ​മെ​ന്‍റ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നാ​യി ദേ​ശീ​യ​പാ​ത അ​ഥോ​രി​റ്റി​ക്കും, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​ക്കും നി​വേ​ദ​നം ന​ല്കു​മെ​ന്നും എ​ൻ എ​ച്ച്- 85 കോ​ത​മം​ഗ​ലം ബൈ​പാ​സ് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​വാ​ഹി​ക​ളാ​യ വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് അം​ഗം പി.​വി. മോ​ഹ​ന​ൻ, റോ​ഷ​ൻ ആ​ര്യ​പ്പി​ള്ളി​ൽ, ഡോ. ​പി.​കെ. ജോ​ർ​ജ്, കെ.​ജെ. എ​ൽ​ദോ​സ്, കെ.​കെ. രാ​ജ​ൻ, ബി​ജു ആ​ര്യ​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

ചെ​ല​വ് കു​റ​യു​മെ​ന്ന​തി​നാ​ലാ​ണ് അ​ലൈ​മെ​ന്‍റ് മാ​റ്റി​നി​ശ്ച​യി​ച്ച​തെ​ന്ന്
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി

പു​തു​താ​യി നി​ശ്ച​യി​ച്ച അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​രം എ​ൻ​എ​ച്ചി​ന്‍റെ ദൈ​ർ​ഘ്യം ഒ​രു കി​ലോ​മീ​റ്റ​റോ​ളം കു​റ​യു​മെ​ന്നും അ​തു പ്ര​കാ​രം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ചെ​ല​വ് കു​റ​യു​മെ​ന്ന​തി​നാ​ലാ​ണ് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​ലൈ​മെ​ന്‍റ് മാ​റ്റി​നി​ശ്ച​യി​ച്ച​തെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up