സമ്മേളനം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തൽമണ്ണ: സർക്കാർ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്ഇയു) പെരിന്തൽമണ്ണ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്ത് വർഷമായി നിഷേധിക്കപ്പെട്ട ശമ്പളപരിഷ്കരണം, ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ, കുടിശികയായ ഡിഎ എന്നിവ ഉടൻ അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കവർന്നെടുത്ത ആനുകൂല്യങ്ങൾ തിരിച്ചുനൽകുമെന്ന യുഡിഎഫ്. സർക്കാരിന്റെവാഗ്ദാനം ജീവനക്കാർക്കിടയിൽ വലിയ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ടെന്നും സമ്മേളനം വിലയിരുത്തി.
നജീബ് കാന്തപുരം എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്ഇയു പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് എം. ഷഹീദലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ എ.കെ. നാസർ മാസ്റ്റർ, ജനറൽ സെക്രട്ടറി എസ്. അബ്ദുസ്സലാം, മുൻസിപ്പൽ ചെയർ പെഴ്സൺ പച്ചീരി സുരയ്യ ഫാറൂഖ് എന്നിവർ മുഖ്യാതിഥികളായി.
ആമിർ കോഡൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അബ്ദുൽ ബഷീർ, ജില്ലാ പ്രസിഡന്റ് എ.കെ. ശരീഫ്, സി. അബ്ദുൽ ശരീഫ്, പി. ചെക്കുട്ടി, ശരീഫ് കാടേരി, സലീം ആലിക്കൽ, അലി കരുവാരകുണ്ട്, കെ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ പുതിയ മണ്ഡലം കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു. എം. ഷഹീദലി പ്രസിഡന്റായും എം. ശരീഫ് ജനറൽ സെക്രട്ടറിയായും എ. മുഹമ്മദ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
കെ.എം. ഗഫൂർ, എസ്.എം.എ. ബഷീർ, ഫസീൽ സമീറ-വൈസ് പ്രസിഡന്റുമാർ, ഫൈസൽ ബാബു, എം. സുഹൈൽ, സി. മൻസൂർ, ഫൈസൽ മുബാറക്, ലത്തീഫ് -ജോയിന്റ്് സെക്രട്ടറിമാർ, അലി കരുവാരകുണ്ട്, പി. ചെക്കുട്ടി, ശരീഫ് കാടേരി, കെ. അബ്ദുൽ നാസർ -ജില്ലാ കൗൺസിലർ എന്നിവരെ തിരഞ്ഞെടുത്തു.