x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ട് റേ​ഷ​ൻ ക​ട​ക​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻഡ് ചെ​യ്തു

വെബ് ഡെസ്ക്
Published: September 30, 2026 03:00 AM IST | Updated: September 30, 2026 03:00 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ഗു​ണ​നി​ലാ​വ​ര​മി​ല്ലാ​ത്ത ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത അ​ച്ച​ൻ​കോ​വി​ലെ ര​ണ്ടു റേ​ഷ​ൻ​ക​ട​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്തു. പ​രാ​തി ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നേ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്, പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്ത​കാ​ര്യ ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി.
ഒ​രു റേ​ഷ​ൻ ക​ട​യി​ൽ ന​ട​ന്ന ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണെ​ങ്കി​ലും ഭ​ക്ഷ്യ വ​കു​പ്പ് ഗൗ​ര​വ​മാ​യാ​ണു എ​ടു​ത്തി​രി​ക്കു​ന്ന​ത്. മേ​ലി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്തും. വ​ന​പ്ര​ദേ​ശ​ത്തി​ന​ക​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന അ​ച്ച​ൻ​കോ​വി​ൽ പ്ര​ദേ​ശ​ത്ത് ര​ണ്ട് റേ​ഷ​ൻ ക​ട​ക​ളാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു റേ​ഷ​ൻ ക​ട​യി​ൽ സ്റ്റോ​ക്ക് കു​റ​വും കേ​ടാ​യ​അ​രി​യും മു​ൻ​പ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് വ​ർ​ഷ​മാ​യി ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇ​പ്ര​കാ​രം സ​സ്പെ​ൻ​ഡ് ചെ​യ്ത് അ​റ്റാ​ച്ച് ചെ​യ്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളി​ൽ ഒ​ന്നി​ലാ​ണ് വീ​ണ്ടും ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ൾ കേ​ടാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​രു ലൈ​സ​ൻ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ര​ണ്ടു ക​ട​ക​ളും ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്

ജി​ല്ലാ/​താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫിസ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 4850 കി​ലോ​ഗ്രാ​മി​ല​ധി​കം ഭ​ക്ഷ്യ​ധാ​ന്യ സ്റ്റോ​ക്ക് കേ​ടാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യും 2760 കി​ലോ​ഗ്രാം ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സ്റ്റോ​ക്കി​ൽ വ്യ​ത്യാ​സ​മു​ള്ള​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്തു.

റാ​ൻ​ഡം സാ​മ്പി​ൾ ശേ​ഖ​രി​ച്ച് സ​പ്ലൈകോ ക്വാ​ളി​റ്റി ക​ൺ​ട്രോ​ള​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, സ്റ്റോ​ക്ക് നി​ല​വാ​ര​മി​ല്ലാ​ത്ത​തും കാ​ലി​ത്തീ​റ്റ​യാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തു​മാ​ണെ​ന്ന പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റും സ​പ്ലൈ ക്വാ​ളി​റ്റി വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി റേ​ഷ​ൻ ക​ട​യി​ൽ ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ ചി​ല ചാ​ക്കു​ക​ളി​ലെ സ്റ്റോ​ക്ക് പൂ​ർ​ണ​മാ​യും കേ​ടാ​യ​തും ചി​ല ചാ​ക്കു​ക​ളി​ലെ സ്റ്റോ​ക്കി​ൽ കീ​ട​ബാ​ധ ഉ​ണ്ടാ​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ കീ​ട​ബാ​ധ​യു​ള്ള സ്റ്റോ​ക്ക് ക്ലീ​നിം​ഗ് ന​ട​ത്തി ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണെ​ന്നും ക​ണ്ടെ​ത്തി​യ​വ നി​ല​വി​ലു​ള്ള ന​ട​പ​ടി​ക്ര​മ​പ്ര​കാ​രം ക്വാ​ളി​റ്റി ക​ൺ​ട്രോ​ള​റു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മി​ൽ ക്ലീ​നി​ംഗ് ന​ട​ത്തു​ന്ന​തി​ന് ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. അ​തി​ന്‍റെ ചെ​ല​വും ന​ഷ്ട​വും റേ​ഷ​ൻ ക​ട​ക്കാ​ര​നി​ൽ നി​ന്ന് ഈ​ടാ​ക്കും.

ക്ലീ​നിം​ഗ് ന​ട​ത്തി​യ ശേ​ഷം ല​ഭി​ക്കു​ന്ന സ്റ്റോ​ക്ക് വീ​ണ്ടും ക്വാ​ളി​റ്റി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധ​ന ന​ട​ത്തി ഉ​റ​പ്പാ​ക്കി മാ​ത്ര​മേ റേ​ഷ​ൻ ക​ട മു​ഖേ​ന വി​ത​ര​ണം ചെ​യ്യു​ക​യു​ള്ളൂ.
ഇ​ത​നു​സ​രി​ച്ച്, നി​ല​വി​ലു​ള്ള സ്റ്റോ​ക്ക് കു​ന്ന​ന്താ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ലീ​നിം​ഗ് മി​ല്ലി​ൽ എ​ത്തി​ച്ച് ക്ലീ​നി​ംഗ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, സം​ഭ​വി​ച്ച ന​ഷ്ടം ബ​ന്ധ​പ്പെ​ട്ട റേ​ഷ​ൻ ക​ട​ക്കാ​ര​നി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന​തി​നാ​യി കു​റ്റ​പ​ത്രം ന​ൽ​കി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up