സമന്വയം പരിപാടി മാത്യൂസ് മാര്‍ തേവോദോസിയോസ് ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടാരക്കര : സാഹോദര്യത്തിന്റെ ഈറ്റില്ലമായ ഭാരതത്തില്‍ അപരമത വിദ്വേഷത്തിന്റെ വിഷം ചീറ്റിയാല്‍ നമ്മുടെ ദേശീയത തകര്‍ക്കപ്പെടുമെന്നും നാനാത്വത്തില്‍ ഏകത്വമെന്ന ആശയസംഹിതയ്ക്ക് തന്നെ മരണമണി മുഴങ്ങുമെന്നും മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്.
കൊട്ടാരക്കര ആശ്രയയുടെയും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കലയപുരം ആശ്രയ സങ്കേതത്തില്‍ നടക്കുന്ന സമന്വയം 2026 ന്റെ ഒന്‍പതാം ദിന പരിപാടിയില്‍ അപരമത വിദ്വേഷവും ദേശീയതയും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെമിനാറിന് മുന്നോടിയായി നടന്ന സമ്മേളനം യാക്കോബായസഭ കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് ഉദ്ഘാടനം ചെയ്തു.
ആശ്രയ കേന്ദ്ര കമ്മിറ്റി അംഗം ശാരദാമണി അമ്മ അധ്യക്ഷത വഹിച്ചു. മൈലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖരന്, ഡോ. കെ.എസ്. പുരുഷോത്തമ ഭട്ട്, ഡോ. സൂസന് ചെറിയാന്, കലയപുരം ജോസ് തോമസ് പണിക്കര്‍, പി. വാസു, വര്‍ഗീസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ന് പശ്ചിമേഷ്യന്‍ യുദ്ധവും ആഗോള സമ്പദ്ഘടനയും എന്ന വിഷയത്തില്‍ ഡോ. ഏബ്രഹാം കരിക്കം ക്ലാസ് നയിക്കും. ആശ്രയ കേന്ദ്ര കമ്മിറ്റി അംഗം ഇരിങ്ങൂര് യോഹന്നാന്റെ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.