പ്രതീകാത്മക ചിത്രം
പുനലൂര്‍: നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസായ കല്ലടയാര്‍ മലിനമാക്കുന്നതിനെതിരേ പുനലൂര്‍ മുനിസിപ്പാലിറ്റിയുംആരോഗ്യവകുപ്പും കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് സി.മോഹനന് പിള്ള ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് പുനലൂര്‍ നിയോജക മണ്ഡലം പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കല്ലടയാറിനെ മലിനീകരണത്തില്‍ നിന്നു സംരക്ഷിക്കുന്നതിനും വെട്ടിപ്പുഴ തോട്ടിലേക്ക് മാലിന്യം ഒഴുകുന്നത് തടയാനും അടിയന്തരമായി ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് പുനലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ മന്ത്രി മോന്‍സ് ജോസഫിനോട് ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് ഗീതാ സുകുനാഥ് അധ്യക്ഷത വഹിച്ചു. കെടിയുസി സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മന്‍, ഏബ്രഹാം മാത്യു, എം.എ. വേണു, അഞ്ചല്‍ രാമചന്ദ്രന്, ശശിധരന് പിള്ള, കൗണ്‍സിലര്‍ ഷെര്‍ലി പ്രദീപ്, കെ.ജെ. വിഷ്ണു, കെ.സുരേന്ദ്രന് പിള്ള, സാംകുട്ടി, വടമണ്‍ ഗോപന്, നിഹാസ് പുനലൂര്‍ ശേഖര്‍, അജിത തെന്മല എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews