x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പണയത്തിന് വീട് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്: പ്രതി പിടിയില്‍

വെബ് ഡെസ്ക്
Published: September 30, 2026 02:53 AM IST | Updated: September 30, 2026 02:53 AM IST

സുഭാഷ്ചന്ദ്രൻ

കൊ​ച്ചി: പ​ണ​യ​ത്തി​ന് വീ​ടെ​ടു​ത്ത് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​യാ​ള്‍ പി​ടി​യി​ല്‍. തൃ​ശൂ​ര്‍ എ​രി​യാ​ട് വെ​ള്ളോം​പ​റ​മ്പ​ത്ത് സു​ഭാ​ഷ് ച​ന്ദ്ര​നെ(52) ആ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ടീ​മും ചേ​രാ​ന​ല്ലൂ​ര്‍ പോ​ലി​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലും ഫേ​സ്ബു​ക്കി​ലും ഒ​എ​ല്‍​എ​ക്‌​സി​ലും വീ​ടു​ക​ള്‍ പ​ണ​യ​ത്തി​ന് ഉ​ണ്ട് എ​ന്ന് പ​റ​ഞ്ഞ് പ​ര​സ്യം കൊ​ടു​ത്താ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ര്‍ വി​ളി​ക്കു​മ്പോ​ള്‍ പ്ര​തി പ​ല വീ​ടു​ക​ളും ത​ന്‍റേ​താ​ണെ​ന്ന് പ​റ​ഞ്ഞ് കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും പ​ണ​യ​ത്തു​ക​യാ​യി ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ഈ ​വീ​ടു​ക​ളു​ടെ​യെ​ല്ലാം ഉ​ട​മ​സ്ഥ​രെ ഇ​യാ​ള്‍ ആ​ദ്യം സ​മീ​പി​ച്ച് വാ​ട​ക വ്യ​വ​സ്ഥ​യി​ല്‍ ആ​ളെ​ക്കൊ​ണ്ടു​വ​രാ​മെ​ന്ന് പ​റ​ഞ്ഞ് ബ്രോ​ക്ക​റെ പോ​ലെ പ്ര​വ​ര്‍​ത്തി​ക്കും. പി​ന്നീ​ട് പ​ണ​യ​ത്തി​ന് വീ​ട് ആ​വ​ശ്യ​മു​ള്ള​വ​രു​ടെ പ​ക്ക​ല്‍ നി​ന്നും 10 ല​ക്ഷം രൂ​പ മു​ത​ല്‍ പ​ണ​യ​മു​ത​ലാ​യി വാ​ങ്ങി​യെ​ടു​ക്കും.

ഇ​തി​ല്‍ നി​ന്നും വീ​ടി​ന്‍റെ യ​ഥാ​ര്‍​ഥ ഉ​ട​മ​സ്ഥ​ന് ആ​ദ്യ​ത്തെ മൂ​ന്ന് മാ​സ​ത്തെ വാ​ട​ക കൊ​ടു​ത്ത് എ​ഗ്രി​മെ​ന്‍റ് ഉ​ണ്ടാ​ക്കും. ഉ​ട​മ​സ്ഥ​ന് ത​ന്‍റെ വീ​ട് പ​ണ​യ​ത്തി​നാ​ണ് കൊ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന യാ​തൊ​രു അ​റി​വും ഉ​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. പി​ന്നീ​ട് വാ​ട​ക കി​ട്ടാ​തെ​യാ​യ​പ്പോ​ള്‍ വീ​ട്ടു​ട​മ​സ്ഥ​ര്‍ വാ​ട​ക​ക്കാ​രെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് യ​ഥാ​ര്‍​ഥ ക​ള്ള​ത്ത​രം പു​റ​ത്തു​വ​രു​ന്ന​ത്. പൊ​ലി​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ പ്ര​തി എ​റ​ണാ​കു​ള​ത്തു നി​ന്നും മു​ങ്ങി.

ത​ന്‍റെ പ​ഴ​യ ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ എ​ല്ലാം ത​ന്നെ ഉ​പേ​ക്ഷി​ച്ചാ​ണ് ഇ​യാ​ള്‍ മു​ങ്ങി​യ​ത്. പി​ന്നീ​ട് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി പ്ര​തി​യു​ടെ പു​തി​യ ഫോ​ണ്‍ ന​മ്പ​ര്‍ ക​ണ്ടെ​ത്തി.

അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി മൊ​ബൈ​ല്‍ റേ​ഞ്ച് ഇ​ല്ലാ​ത്ത അ​ടി​മാ​ലി​യി​ല്‍ നി​ന്നും 25 കി​ലോ​മീ​റ്റ​ര്‍ മാ​റി​യു​ള്ള സ്ഥ​ല​ത്താ​ണെ​ന്ന് മ​ന​സി​ലാ​ക്കി. ആ ​ഭാ​ഗ​ങ്ങ​ളി​ല്‍ പൊ​ലീ​സ് നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചാ​ണ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. അ​മൃ​ത ആ​ശു​പ​ത്രി​ക്ക് സ​മീ​പം കു​ടും​ബ​മാ​യി​ട്ടാ​ണ് പ്ര​തി താ​മ​സി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ പ​രാ​തി​ക്കാ​ര്‍​ക്ക് ഇ​യാ​ളെ സം​ശ​യം തോ​ന്നി​യി​ല്ല. 15 ഓ​ളം പേ​ര്‍ ഇ​പ്പോ​ള്‍ ത​ന്നെ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ള്‍ ഇ​തു​പോ​ലു​ള്ള കൂ​ടു​ത​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്തി​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​ല​വി​ല്‍ ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നാ​ല് കേ​സും എ​ലൂ​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ ഒ​രു കേ​സും പ്ര​തി​ക്കെ​തി​രെ​യു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up