കാരൂര്‍ക്കടവ് ജംഗ്ഷനില്‍ പ്രകാശിക്കാതെ നില്ക്കുന്ന ഹൈമാസ്റ്റ് ലൈറ്റ്.
കൊല്ലം: തൊടിയൂര്‍ പഞ്ചായത്തിലെ കാരൂര്ക്കടവിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതോടെ പ്രദേശം ഇരുട്ടിലായി. വ്യാപാര സ്ഥാപനങ്ങള്‍, പഞ്ചായത്തിലെ പ്രധാന മത്സ്യവ്യാപാര കേന്ദ്രം എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ ഇരുട്ടു കാരണം ബുദ്ധിമുട്ടുകയാണ്.
രാത്രിയില്‍ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളിലെത്തുന്നവര്‍ ഇരുട്ടില്‍ തപ്പുന്നു. കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളെ വേര്‍തിരിക്കുന്ന പള്ളിക്കലാറ്റിലെ കാരൂര്‍കടവ് പാലത്തിന് പടിഞ്ഞാറായാണ് ജംഗ്ഷന് സ്ഥിതി ചെയ്യുന്നത്. പ്രധാന വ്യാപാര കേന്ദ്ര കൂടിയാണിവിടം. മൂന്നുമാസമായി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നില്ല.
കെഎസ്ഇബി മൈനാഗപ്പള്ളി സെക്ഷന്റെ പരിധിയില്‍പ്പെടുന്നതാണ് ഈ പ്രദേശം. രാത്രിയായാല്‍ ജംഗ്ഷന് പൂര്‍ണമായി ഇരുട്ടിലായതോടെ സാമൂഹിക വിരുദ്ധശല്യം വര്‍ധിച്ചിട്ടുണ്ട്.
ലൈറ്റ് കേടായത് ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവഗണനയാണ് ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആ വശ്യം.
Tags : Nattuvishesham DistrictNews DeepikaNews