x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ­കാ​ണാ​ൻ ശ്ര​മി​ക്കും: മ​ന്ത്രി എം. ​ലി​ജു

വെബ് ഡെസ്ക്
Published: September 30, 2026 02:23 AM IST | Updated: September 30, 2026 02:23 AM IST

ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം മ​ന്ത്രി എം. ​ലി​ജു ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.

ക​റ്റാ​നം : റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​മാ​യും ഭ​ക്ഷ്യ​മ​ന്ത്രി​യു​മാ​യും സം​സാ​രി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് സ​ഹ​ക​ര​ണ-​എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു.

ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മ​വും കാ​രു​ണ്യ​സ്പ​ർ​ശം ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റേ​ഷ​ൻ വ്യാ​പാ​രി​യി​ൽ നി​ന്ന് ഉ​യ​ർ​ന്ന പ​ദ​വി​യി​ലെ​ത്തി​യ അ​ടൂ​ർ ഡി​വൈ​എ​സ്പി പി. ​കെ. വി​നോ​ദി​നെ​യും എ​ൽ​എ​ൽ​ബി. പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ൻ മു​ഹ​മ്മ​ദ് അ​സ്ല​മി​നെ​യും മ​ന്ത്രി ആ​ദ​രി​ച്ചു.

റേ​ഷ​ൻ വ്യാ​പാ​രി​യാ​യി​രു​ന്ന ജ​യ​കു​മാ​റി​നു​ള്ള ധ​ന​സ​ഹാ​യം മ​ന്ത്രി വി​ത​ര​ണം ചെ​യ്തു.​അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ര​ളി വൃ​ന്ദാ​വ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി. ​മോ​ഹ​ന​ൻ പി​ള്ള കാ​രു​ണ്യ​സ്പ​ർ​ശം പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി .

ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് കു​മാ​ർ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ഭ​ര​ണി​ക്കാ​വ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എം ​ആ​ർ മ​നോ​ജ് കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ, സോ​മ​ശേ​ഖ​ര​ൻ, എ​സ്. ഷം​സു​ദ്ദീ​ൻ, ശാ​ലി​നി, സൗ​മ്യ എ​സ്. കു​മാ​ർ, എ​സ്. ര​ഘു കു​മാ​ർ, ബി. ​ഗി​രി​ജ, സു​രേ​ഷ് കു​മാ​ർ ഉ​ള​വു​കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up