പ്രതീകാത്മക ചിത്രം
മണിമല: ദീപിക ബാലസഖ്യം മണിമല, നെടുങ്കുന്നം മേഖല ഡിസിഎൽ ടാലന്റ് ഫെസ്റ്റ് ഒക്ടോബർ രണ്ടിന് രാവിലെ 9.30ന് മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ നടക്കും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരി വിരുദ്ധഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരി വിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും.
കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ മേഖലാ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ ഫാ. ഏബ്രഹാം തയ്യിൽ നെടുംപറമ്പിൽ അധ്യക്ഷത വഹിക്കും. ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, ഹെഡ്മിസ്ട്രസ് പി.എസ്. മിനിമോൾ, മേഖലാ ഓർഗനൈസർ ജോസഫ് ആന്റണി എന്നിവർ പ്രസംഗിക്കും.
മേഖലാ മത്സരങ്ങൾക്ക് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്നവർക്ക് ബിജു ജേക്കബ് വെച്ചുപടിഞ്ഞാറേതിൽ, വി.ടി. ചാക്കോ വെച്ചുപടിഞ്ഞാറേതിൽ, ഏലിക്കുട്ടി ചാക്കോ വെച്ചുപടിഞ്ഞാറേതിൽ, കെ.വി. ജോസഫ് കുഴിപതാലിൽ എന്നിവരുടെ പേരിലുള്ള എവർ റോളിംഗ് ട്രോഫികൾ വിജയികളാകുന്ന സ്കൂളുകൾക്ക് സ്പെഷലായി ലഭിക്കും.