x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൃ​ദ്രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് കു​ട്ടി​ക​ൾ സി​പി​ആ​ർ പ​രി​ശീ​ല​നം നേ​ട​ണം: ക​ള​ക്‌​ട​ർ

വെബ് ഡെസ്ക്
Published: September 30, 2026 02:19 AM IST | Updated: September 30, 2026 02:19 AM IST

ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ ആ​ല​പ്പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഹൃ​ദ്രോ​ഗ ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘ​ടാ​നം ജി​ല്ലാ ക​ള​ക്‌​ട​ർ ഷാ​ജി വി. ​നാ​യ​ർ നി​ർ​വ​ഹി​ക്കു​ന്നു.

ആ​ല​പ്പു​ഴ: ഹൃ​ദ്രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് കു​ട്ടി​ക​ൾ ഹൃ​ദ​യാ​ഘാ​ത പു​ന​രു​ജ്ജീവ​ന പ​രി​ശീ​ല​നം നേ​ട​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ർ ഷാ​ജി വി. ​നാ​യ​ർ. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ക്വാ​ട്ടി​ക്ക് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ലോ​ക ഹൃ​ദ​യ​ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് ഹൃ​ദ്രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ച്ചു വ​രു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ല​പ്പു​ഴ നാ​ൽ പാ​ല​ത്തി​ൽവ​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. നാ​ൽ​പാ​ലം ചു​റ്റി രാ​ജാ കേ​ശ​വ​ദാ​സ് സ്വി​മ്മിം​ഗ് പൂ​ളി​ൽ വാ​ക്ക​ത്ത​ൺ സ​മാ​പി​ച്ചു.ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്‌​ണു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യും, മൂ​വാ​യി​ര​ത്തി​ല​ധി​കം ശ്വാ​സ​കോ​ശ ശ​സ്ത്ര​ക്രി​യയും ന​ട​ത്തി​യ കാ​ർ​ഡി​യോ​തൊ​റാ​സി​ക്ക് സ​ർ​ജ​ൻ എ​ൻ.​അ​രു​ണി​നെ​യും, ആ​ല​പ്പു​ഴ ഗ​വ. റ്റി.​ഡി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മു​ൻ ഹൃ​ദ്രോ​ഗ​വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​എ​സ്. മോ​ഹ​നെ​യും ആ​ദ​രി​ച്ചു.

അ​ഡ്വ. കു​ര്യ​ൻ ജ​യിം​സ്, ആ​ർ. പ്രേ​മ, ദീ​പ​ക്ക് ദി​നേ​ശ് , കെ.​നാ​സ​ർ, ന​സീ​ർ പു​ന്ന​ക്ക​ൽ, എം. ​പി. ഗു​രു ദ​യാ​ൽ, എം.​റ്റി. രാ​രി​ച്ച​ൻ , പി.​എ​സ്. സു​ജി​ത്ത്, കെ. ​ആ​ന​ന്ദ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up