കേരള ലേബർ മൂവ്മെന്റ് ചാത്തനാട് സെന്റ് അൽഫോൻസ സ്വയം സഹായ സംഘത്തിന്റെ മൂന്നാമത് വാർഷികാഘോഷവും പൊതുസമ്മേളനവും അതിരൂപത ഡയറക്ടർ ഫാ. ജോസഫ് ചമ്പക്കുളത്തി
ആലപ്പുഴ: കേരള ലേബർ മൂവ്മെന്റ് ചാത്തനാട് സെന്റ് അൽഫോൻസ സ്വയം സഹായ സംഘത്തിന്റെ മൂന്നാമത് വാർഷികാഘോഷവും പൊതുസമ്മേളനവും അതിരൂപത ഡയറക്ടർ ഫാ. ജോസഫ് ചമ്പക്കുളത്തിൽ ഉദ്ഘാടനം ചെയ്തു. ചാത്തനാട് സെന്റ് അൽഫോൻസ പള്ളി വികാരി ഫാ. ആന്റോ ആന്റണി പെരുമ്പള്ളിത്തറ അധ്യക്ഷത വഹിച്ചു. അതിരൂപത സെക്രട്ടറി സാജൻ ജോയി,
യൂണിറ്റ് പ്രസിഡന്റ് ഷാജി ആന്റണി നടുവിലെപറമ്പിൽ, സെക്രട്ടറി എം.ജെ. ഷാജി സാന്ദ്രം, ഖജാൻജി ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി. വർഗീസ് - പ്രസിഡന്റ്, കെ. ജോർജ്- സെക്രട്ടറി, കെ.പി. ആന്റണി- ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.
Tags : NattuVishesham DistrictNews