x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി ലോ​റി നി​യ​ന്ത്ര​ണംവി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: September 30, 2026 02:24 AM IST | Updated: September 30, 2026 02:24 AM IST

നി​യ​ന്ത്ര​ണംവി​ട്ടു ത​ലകീ​ഴാ​യി മ​റി​ഞ്ഞ മി​നി​ലോ​റി.

ഓ​യൂ​ര്‍ : വെ​ളി​ച്ചി​ക്കാ​ല മ​ലേ​വ​യ​ല്‍ ഇ​റ​ക്ക​ത്തി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട മി​നി ലോ​റി ഇ​രു​പ​ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും സാ​ര​മാ​യ പ​രി​ക്കി​ല്ല. കു​ള​ത്തൂ പ്പു​ഴ-​കൊ​ല്ലം റോ​ഡി​ല്‍ കൊ​ടും​വ​ള​വും കു​ത്തി​റ​ക്ക​വു​മു​ള്ള ഈ ​ഭാ​ഗ​ത്ത് വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍ പ​തി​യി​രി​ക്കു​ക​യാ​ണ്. കെ​എ​സ്ടി​പി റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും ഈ ​ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ചി​ട്ടി​ല്ല.

നി​ര​വ​ധി കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഈ ​റൂ​ട്ടി​ല്‍ എ​ത്ര​യും വേ​ഗം സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​പ​ക​ട​സ​ധ്യ​ത​യേ​റി​യ ഈ ​കൊ​ടും​വ​ള​വി​ലും കു​ത്തി​റ​ക്ക​ത്തി​ലും വാ​ഹ​ന​ങ്ങ​ള്‍ വേ​ഗ​ത കു​റ​യ്ക്കു​ന്ന​തി​നു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളും അ​പ​ക​ട സൂ​ച​നാ ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up