കെ. ഷനേജാണ്
നെടുങ്കണ്ടം: എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു. കുമളി അമരാവതി കാവുങ്കൽ കെ. ഷനേജാണ് (50) മരിച്ചത് . ഇന്നലെ പുലർച്ചെ അഞ്ചരയോടെ നെടുങ്കണ്ടത്തെ എക്സൈസ് വകുപ്പിന്റെ ക്വാർട്ടേഴ്സിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബസമേതം നെടുങ്കണ്ടത്തെ എക്സൈസ് ക്വാർട്ടേഴ്സിലായിരുന്നു താമസം. സംസ്കാരം ഇന്ന് പത്തിന് മുരിക്കടിയിലെ പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ: അജിത. മകൻ: അമൽ.