പുല്‍പ്പള്ളി: കാര്‍ നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി രണ്ട് കടകള്‍ ഭാഗികമായി തകര്‍ന്നു. പെരിക്കല്ലൂരിലാണ് വ്യാഴാഴ്ച രാത്രി 11ഓടെ പട്ടാണിക്കുപ്പില്‍ നിന്ന് പെരിക്കല്ലൂരിലേക്ക് വരികയായിരുന്ന കാര്‍ സേതു സ്റ്റോഴ്സ്, ലോഡ്സ് ഇന്‍ഫോസിസ്റ്റംസ് കടയിലേക്കും പാഞ്ഞുകയറിയത്.
കടയുടെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. രാത്രിയില്‍ ആളുകളില്ലത്തതിനാല് വന്‍ അപകടമൊഴിവായി. വാഹനയാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാര്‍ ഭാഗികമായി തകര്‍ന്നു.
Tags : Local News Nattuvishesham Wayanad