x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ്പ​ർ ചെ​ങ്കു​ളം ട​ണ​ൽ നി​ർ​മാ​ണം: കെ​എ​സ്ഇ​ബി പ്രോ​ജ​ക്ട് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും


Published: July 1, 2026 12:11 AM IST | Updated: July 1, 2026 12:11 AM IST

അ​ടി​മാ​ലി: അ​പ്പ​ർ ചെ​ങ്കു​ളം ജ​ല​വൈ​ദ്യു​തി​യു​ടെ ഭാ​ഗ​മാ​യി ചെ​ങ്കു​ളം ഡാ​മി​ൽനി​ന്നു വെ​ള്ള​ത്തൂ​വ​ലി​ലേ​ക്ക് നി​ർ​മി​ക്കു​ന്ന ട​ണ​ൽ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ഇ​ബി പ്രോ​ജ​ക്ട് ഓ​ഫീ​സി​ന് മു​ന്നി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് 150 മു​ത​ൽ 200 വ​രെ കു​ഴി​ക​ൾ അ​ടി​ച്ച് സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. സ്ഫോ​ട​നസ​മ​യ​ത്ത് മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​രെയു​ള്ള വീ​ടു​ക​ൾ​ക്കും മ​റ്റു കെ​ട്ടി​ട​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​താ​യി പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ടം ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും നി​ല​വി​ൽ നാ​ശ​ന​ഷ്ടമുണ്ടാ​യ വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ​ക്കും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ വെ​ള്ള​ത്തൂവൽ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​സി. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി, അ​ബ്ദു​ൾ ക​ലാം, സ​ജി പൂ​ത​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districte News

Recent News

Corehub Up