x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുരുന്നുകളുടെ പ്രതിഭാവിലാസത്താൽ വൈക്കം ഉപജില്ല ശാസ്‌ത്രമേള ശ്രദ്ധേയമായി

വെബ് ഡെസ്ക്
Published: October 6, 2026 05:28 AM IST | Updated: October 6, 2026 05:28 AM IST

ഉപജില്ല ശാസ്ത്രോത്സവത്തോടനുബന്ധിച്ച് കളിമണ്ണിൽ ശിൽപം മെനയുന്ന കുരുന്നുകൾ

വൈ​ക്കം:​വി​സ്‌​മൃ​തി​യി​ലാ​ണ്ടു​പോ​യ ഉ​ര​ൽ, ഉ​ല​ക്ക, ഉ​റി, മു​ള​നാ​ഴി, ചി​ര​വ, റാ​ന്ത​ൽ തു​ട​ങ്ങി​യ വീ​ട്ടു ഉ​പ​ക​ര​ണ​ങ്ങ​ളും വ​ട്ട് സോ​ഡാ​കു​പ്പി​ക​ൾ, കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ വെ​ള്ളം വ​റ്റി​ക്കാ​ൻ തി​രി​ച്ചി​രു​ന്ന ച​ക്രം, മെ​തി​യ​ടി തു​ട​ങ്ങി​യ പോ​യ​കാ​ല​ത്തെ ഉ​പ​ക​ര​ണ​ങ്ങ​ളെ വൈ​ക്ക​ത്ത് ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ കു​രു​ന്നു​ക​ൾ നി​ര​ത്തി​യ​പ്പോ​ൾ പു​തി​യ ത​ല​മു​റ​യി​ലെ കു​ട്ടി​ക​ളി​ളു​ടേ​യും യു​വ​ത​ല​മു​റ​യി​ടേ​യും ക​ണ്ണു​ക​ളി​ൽ വി​സ്‌​മ​യ തി​ള​ക്കം. വ​ല്ല​കം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ൽ ന​ട​ക്കു​ന്ന ഉ​പ​ജി​ല്ല ശാ​സ്ത്രാ​ത്സ​വ​ത്തി​ലാ​ണ് കു​രു​ന്നു​ക​ളു​ടെ പ്ര​തി​ഭാ​വി​ലാ​സ​ത്തി​ൽ വി​രി​ഞ്ഞ വ്യ​ത്യ​സ്ത്യ​മാ​യ സൃ​ഷ്‌​ടി​ക​ൾ.

ക​ളി​മ​ണ്ണി​ൽ വി​വി​ധ രൂ​പ​ങ്ങ​ൾ മെ​ന​ഞ്ഞും ത​ടി​യി​ൽ പ​ണി​ക്കു​റ്റം തീ​ർ​ത്ത വ്യ​ത്യ​സ്ത ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ച്ചും സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന കു​ട്ടി​ക​ൾ പോ​സ്റ്റ​റു​ക​ൾ, ഐ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​ജി​റ്റ​ൽ പെ​യി​ന്‍റിം​ഗ്, ക​റ​ൻ​സി, നാ​ണ​യ​ശേ​ഖ​രം തു​ട​ങ്ങി​യ​വ പ്ര​ദ​ർ​ശി​പ്പി​ച്ചും കു​ട്ടി​ക​ൾ ശ്ര​ദ്ധേ​യ​രാ​യി. 69 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 2000 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

സ്കൂ​ൾ ശാ​സ്ത്രോ​ൽ​സ​വ​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം ത​ന്നെ ശാ​സ്ത്രോ​ൽ​സ​വം മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി.

ശാ​സ്ത്രം, ഗ​ണി​ത​ശാ​സ്ത്രം, സാ​മൂ​ഹ്യ​ശാ​സ്ത്രം പ്ര​വ​ർ​ത്തി പ​രി​ച​യം ഐ​ടി​ഇ​ന​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വം കെ. ​ബി​നി​മോ​ൻ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ടോ​ണി​കോ​ട്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​രാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ​കൃ​ഷ്ണ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി എം​ഡി ഡോ.​വി​ജി​ത്ത് ശ​ശി​ധ​ർ മു​ഖ്യാ​തി​ഥി​യാ​യി. വൈ​ക്കം എ​ഇ​ഒ കെ.​സി. ദീ​പ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​ദീ​പേ​ഷ്, അ​ജി​ത​മ​ധു കു​ട്ട​ൻ,
ജ​സീ​ന​ഷാ​ജു​ദീ​ൻ, മി​നി മ​ന​ക്ക​പ്പ​റ​മ്പി​ൽ,പ്രി​ൻ​സി​പ്പ​ൽ സു​ജാ​മോ​ൾ ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ർ​ജ് വ​ർ​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ജെ. സ​ന്തോ​ഷ്, പ്രീ​ത​അ​ല​ക്സ്, ബി​ൻ​സ് വി​ശ്വ​നാ​ഥ്, അ​ബ്ദു​ൾ ജ​മാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ശാ​സ്ത്രോ​ൽ​സ​വം ഇ​ന്ന് സ​മാ​പി​ക്കും.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up