നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന റൂറല്‍ ജില്ലയിലെ വനിതാസെല്‍ കെട്ടിടം.
കൊട്ടാരക്കര : റൂറല്‍ ജില്ലയിലെ ഏക വനിതാസെല്‍ ആസ്ഥാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 2001 ലാണ് കൊട്ടാരക്കര റൂറല്‍ ജില്ലാ ആസ്ഥാനമാക്കി വനിതാസെല്‍ പ്രവര്‍ത്തനം തുടങ്ങിയത്.
ഏത് നിമിഷവും നിലംപൊത്താവുന്നതും മുന്‍പ് പോലീസ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിച്ചിരുന്നതുമായ ജീര്‍ണിച്ച കെട്ടിടത്തിലാണ് വനിതാ സെല്‍ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. ഇതേ വളപ്പില്‍ തന്നെയാണ് ഫാമിലി കൗണ്‍സിലിംഗ് സെന്ററിന്റെ പ്രവര്‍ത്തനവും.
റൂറല്‍ ജില്ലയിലെ ഏക വനിതാസെല്‍ ആസ്ഥാനമാണ് കൊട്ടാരക്കരയിലേത്. അതിനാല്‍ ദിനംപ്രതി നിരവധി പേരാണ് പരാതി നല്‍കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇവിടെ എത്തുന്നു.
എന്നാല്‍ പരിമിത സൗകര്യങ്ങളാല്‍ നട്ടംതിരിയേണ്ട ഗതികേടിന് മാറ്റമുണ്ടാകുന്നില്ല. 2024 മെയില്‍ വനിതാ സിഐ വിരമിച്ചതിനുശേഷം പുതിയ സിഐ നിയമനവും നടന്നിട്ടില്ല. വനിതാ എസ്ഐമാരാണ് ഇപ്പോള്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നത്.
2011-ല്‍ വനിതാ സെല്ലിന്റെ കെട്ടിട നിര്‍മാണം തുടങ്ങി വച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞിഴഞ്ഞ് നീങ്ങിയിരുന്നു. എന്നാലിപ്പോള്‍ കെട്ടിടനിര്‍മാണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഓഫീസ് തിരിക്കലും വെള്ള പൂശലും നടന്നു.
ഇനി പോലീസ് കെട്ടിടങ്ങള്‍ക്ക് അനുവദനീയമായ നിറം പൂശി, സൗന്ദര്യവത്കരണവും നടത്തി ഫര്‍ണീച്ചറുകളും സജ്ജമാക്കിയാല്‍ ഉദ്ഘാടനം നടത്താം.
Tags : Local News Nattuvishesham Kollam