x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ഞ്ഞാ​റ​മൂടിന് തത്കാലം ആശ്വസിക്കാം പ്ര​ധാ​ന റോ​ഡ് തുറന്നുകൊടുത്തു

വെബ് ഡെസ്ക്
Published: July 14, 2026 04:05 AM IST | Updated: July 14, 2026 04:05 AM IST

വെ​ഞ്ഞാ​റ​മൂ​ട് -തി​രു​വ​ന​ന്ത​പു​രം റോ​ഡി​ൽ ഗ​താ​ഗ​തം പു​ന:​സ്ഥ​പി​ച്ച​പ്പോ​ൾ

വെ​ഞ്ഞാ​റ​മൂ​ട് : മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ട​ച്ചി​ട്ടി​രു​ന്ന പ്ര​ധാ​ന റോ​ഡ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്ന് കൊ​ടു​ത്തു. ഇ​തോ​ടെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് താ​ത്്കാ​ലി​ക പ​രി​ഹാ​ര​മാ​യി.ക​ഴി​ഞ്ഞ 26 ന് ​നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന സ​ർ​വ ക​ക്ഷി അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ 20 ദി​വ​സ​ത്തി​ന​കം റോ​ഡ് തു​റ​ന്ന് കൊ​ടു​ക്കു​മെ​ന്ന് സു​ധീ​ർ​ഷാ പാ​ലോ​ട് എം​എ​ൽ​എ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.


അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന വെ​ഞ്ഞാ​റ​മൂ​ട് - തി​രു​വ​ന​ന്ത​പു​രം റോ​ഡാ​ണ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​ന​ൽ​കി​യ​ത്. ഈ ​റൂ​ട്ടി​ലെ യാ​ത്ര​ക്കാ​ർ മൂ​ന്നും നാ​ലും കി​ലോ​മീ​റ്റ​ർ ചു​റ്റി നാ​ഗ​രു​കു​ഴി വ​ഴി​യാ​യി​രു​ന്നു ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്ന​ത്.കൂ​ടാ​തെ കു​ന്നി​ൽ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് - വ​ലി​യ വീ​ട്ടി​ൽ മാ​ട​ൻ​ന​ട - ഏ​റ​ത്തു​വീ​ട് നാ​ഗ​രു​കാ​വ് റോ​ഡ്, മു​ക്കു​ന്നൂ​ർ - ത്രി​വേ​ണി റോ​ഡ്, ക​ണ്ണ​ൻ​കോ​ട് - കൊ​ക്കോ​ട്ടു​കോ​ണം - വ​യ്യേ​റ്റ് - മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്രം റോ​ഡ് എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ണ്.

മേ​ൽ​പ്പാ​ല നി​ർ​മാ​ണ കാ​ല​യ​ള​വി​ൽ ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ന്ന​തി​നാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ ഓ​ട നി​ർ​മാ​ണ​വും വേ​ഗ​ത്തി​ലാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ വെ​ഞ്ഞാ​റ​മൂ​ട് എ​സ്എ​ച്ച്ഒ യെ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബ​ദ​ൽ അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ധാ​ന റോ​ഡ് തു​റ​ന്ന് ന​ൽ​കി​യ ന​ട​പ​ടി വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഏ​റെ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham LocalNews road

Recent News

Corehub Up