ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പാലായില്‍ നടന്ന ശോഭായാത്ര.
പാലാ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രകള്‍ വര്‍ണാഭമായി. ഉണ്ണിക്കണ്ണനെയും ഗോപികമാരെയും അനുസ്മരിച്ച് ശ്രീകൃഷ്ണ വേഷധാരികളായ നൂറുകണക്കിന് ബാലികാ ബാലന്മാര് ശോഭായാത്രകളില്‍ പങ്കെടുത്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഇടയാറ്റ് ബാലഗണപതി ക്ഷേത്രം, കടപ്പാട്ടൂര്‍ ക്ഷേത്രം, പാറപ്പള്ളി ഗരുഡത്തുമന ശ്രീധര്‍മശാസ്ത ക്ഷേത്രം, പന്ത്രണ്ടാം മൈല്‍ നരസിംഹസ്വാമിക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, വെളളിയേപ്പള്ളി, വെള്ളാപ്പാട് ഭഗവതി ക്ഷേത്രം, ളാലം മഹാദേവ ക്ഷേത്രം, കരൂര്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ ളാലം പാലം കവലയിലെത്തി സംഗമിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഗോപികാനൃത്തത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയില്‍ മഹാശോഭായാത്രയായി മുരിക്കുംപുഴ ദേവി ക്ഷേത്രത്തിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.
ഭരണങ്ങാനം, ഇടമറ്റം, വിളക്കുമാടം, കിഴപറയാര്, അമ്പാറ, മീനച്ചില്‍, പൂവരണി, വലിയകുന്ന്, മണ്ണാനി, തഴവേലിവഴി, കുറിഞ്ഞി, ഇടമറ്റം, നീലൂര്‍, കുറിച്ചിത്താനം, മണ്ണയ്ക്കനാട്, മേലമ്പാറ, ഇടക്കോലി, കുര്യനാട്, തിടനാട് എന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടന്നു.
Tags : Nattuvishesham Districtnews Deepikanews Vibrant