മണക്കടവ്: ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് അനുമോദനവും എൻഡോവ്മെന്റ് വിതരണവും നടത്തി.
കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ജോജി വർഗീസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ പി.വി. സനീഷ് കുമാർ, മുഖ്യാധ്യാപിക പി.സി. ഡിനിമോൾ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ സരിത ജോസ്, സിന്ധു തോമസ്, എസ്എംസി ചെയർമാൻ കെ.ആർ. രതീഷ് ,പി.പി. അബ്ദുസലാം, ബ്രൂസിലി മുഴിയിൽ, കെ.ടി. സുരേഷ് കുമാർ, എം.വി. ജയരാജൻ, എസ്.ആർ. സ്മിത, സാബു ജെയിംസ്, പി.ജെ. സജി എന്നിവർ പ്രസംഗിച്ചു.
Tags : organized Nattuvishesham District news