x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ വി​ജ​യോ​ത്സ​വം 2026


Published: June 11, 2026 11:13 PM IST | Updated: June 11, 2026 11:13 PM IST

ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ജ​യോ​ത്സ​വം 2026 എ​ന്ന പേ​രി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​സി​ബി​എ​സ്ഇ, ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു. റോ​യ് കെ. ​പൗ​ലോ​സ് എം​എ​ൽ​എ ഉദ്ഘാടനം നി​ർ​വ​ഹി​ച്ചു. വാ​ഴ​ത്തോ​പ്പ് പാ​പ്പ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ടു​ക്കി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്രാ​മോ​ൾ ജി​ന്നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​സ്എ​സ്എ​ൽ​സി പരീക്ഷ യിൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച 17 കു​ട്ടി​ക​ൾ​ക്കും പ്ല​സ് ടു​വി​ന് 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക്‌ നേ​ടി​യ 27 കു​ട്ടി​ക​ൾ​ക്കും ഡി​ഗ്രി​ക്ക് മൂ​ന്നും ഒ​മ്പ​തും റാ​ങ്ക് ല​ഭി​ച്ച ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​മ​ന്‍റോ​യും ന​ൽ​കി​യ​ത്. യോ​ഗ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ ഹൈ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്വി​സ്, പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​ര​ങ്ങ​ളിലെ വി​ജ​യി​കൾ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണ​വും ന​ട​ന്നു.

ഇ​ടു​ക്കി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​സ്മാ​ൻ, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ലി​ൻ വി​ത്സ​ൺ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ഫ്രാ​ൻ​സി​സ് അ​റ​ക്ക​പ്പ​റ​മ്പി​ൽ, ബി​ജു നി​ള, വി​ജി ക​ണ്ണ​ൻ, പ്ര​ഭ ത​ങ്ക​ച്ച​ൻ, സി​ബി ത​ക​ര​പ്പി​ള്ളി​ൽ, ഷോ​ബി ജെ​യ്‌​സ​ൺ, സി​ജി ചാ​ക്കോ, റി​ൻ​സി സി​ബി, ജോ​സ​ഫ് പാ​ലാ​ട്ടി​ൽ, ര​വി സു​ധാ​ക​ര​ൻ, ടി​ന്‍റു സു​ഭാ​ഷ്, ടി.​ഇ. നൗ​ഷാ​ദ്, അ​മ്മി​ണി ജോ​സ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.​പി. സ​ലിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local Desk Victory Festival 2026 Vazhathop Panchayat

Recent News

Corehub Up