യുഡിഎഫ് സർക്കാർ നൂറു ദിനങ്ങൾ പൂർത്തീകരിച്ചതിൽ ചെറുപുഴയിൽ നടന്ന പൊതുയോഗം ഡിസിസി ജനറൽ സെക്രട്ടറി കെ.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ചെറുപുഴ: യുഡിഎഫ് സർക്കാർ നൂറു ദിനങ്ങൾ പൂർത്തിയതിൽ ചെറുപുഴയിൽ യുഡിഎഫ് ചെറുപുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി.
മേലേ ബസാറിൽ നിന്നും ആരംഭിച്ച പ്രകടനം ബസ്സ്റ്റാൻഡ് ചുറ്റി മേലേ ബസാറിൽ തിരുമേനി റോഡിന് സമീപം സമാപിച്ചു.
തുടർന്നു നടന്ന പൊതുയോഗം ഡിസിസി ജനറൽ സെക്രട്ടറി കെ.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡിസിസി നിർവാഹക സമിതിയംഗം ആലയിൽ ബാലക്യഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡിസിസി നിർവാഹക സമിതിയംഗം തങ്കച്ചൻ കാവാലം, കേരളാ കോൺഗ്രസ് ഹൈപവർ കമ്മിറ്റിയംഗം ജോസഫ് മുള്ളൻമട, ചെറുപുഴ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.പി. ചന്ദ്രൻ, എ.സി. പൗലോസ്, സലീം തേക്കാട്ടിൽ, പി.വി. ബാബു, ലൈസമ്മ പനയ്ക്കൽ, ഉഷാ മുരളി, കെ.ഡി. പ്രവീൺ, ലീന വില്യം, ലളിതബാബു, ജോമോൾ പുറവക്കാട്ട്, രേഷ്മ വി. രാജു, പ്രണവ് കരേള, പ്രിൻസ് വെള്ളക്കട, അനീഷ് ആന്റണി എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews